ദാനത് കമ്പ്യൂട്ടർ സൂപ്പർ മാർക്കറ്റിന്റെ ഒമാനിലെ നാലാമത്തെ സംരംഭം റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു.

ദാനത് കമ്പ്യൂട്ടർ സൂപ്പർമാർക്കറ്റിന്റെ ഒമാനിലെ നാലാമത്തെ സംരംഭം റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. അബ്ദുല്ലാ അഹമ്മദ് ആൽമർദൂഫ് ഉദ്ഘാടന കർമം നിർവഹിച്ചു.

നാലായിരം സ്ക്വയർ മീറ്റർ വലിപ്പമുള്ള ദാനത് കമ്പ്യൂട്ടർ സൂപ്പർ മാർക്കറ്റ് വലിപ്പം കൊണ്ട് ഒമാനിലെ ഒന്നാമത്തേതാണ് . സലാല , സൊഹാർ , തുടങ്ങിയ ഒമാനിൻലെ വിവിധ ഭാഗങ്ങളിൽ ദാനത് കമ്പ്യൂട്ടർ ബ്രാഞ്ചുകൾ ഉണ്ട്. ജിസിസിയിലും , കേരളത്തിലും അടക്കം 14 ഓളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ദാനത് കമ്പ്യൂട്ടർ. ലാപ്ടോപ്പ് ഡെസ്ക് ടോപ് പ്രിൻറർ , പ്രിൻറർ ടോണർ സി സി ടി വി ക്യാമറകൾ,ബാർകോഡ് ലേബൽസ് തുടങ്ങിയവയും സ്വന്തമായി വികസിപ്പി ച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ആപ്പും മാനേജിങ് ഡയറക്ടർ ഷാൻ സാഹിബ് പരിചയപ്പെടുത്തി. ഉദ്ഘടന കർമ്മം നിർവഹിക്കുന്നതിൽ ഒമാനിലെ ഇൻചാർജ് നജീബും ചടങ്ങിൽ പങ്കെടുത്തു.




