AK സത്താർ സംവിധാനം ചെയ്യുന്ന റൂമർ ചിത്രീകരണം പൂർത്തിയായി


റൂമർ ചിത്രീകരണം പൂർത്തിയായി
മരിച്ച മനസ്സാക്ഷികളും, മരിക്കാത്ത മനസ്സാക്ഷി യും തമ്മിലുള്ള മത്സരത്തിൻ്റെ കഥയുമായി റൂമർ എന്ന ഹ്രസ്വ സിനിമ

മറ്റുള്ളവരുടെ ജീവനെടുക്കാൻ വെമ്പി നടക്കുന്ന വരുള്ള ഈ കാലത്ത് സ്വന്തം അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്ത് ജീവൻ വെടിഞ്ഞ പെൺകുട്ടിയും കുടുംബവും നേരിടേണ്ടി വരുന്ന അപവാദ പ്രചരണങ്ങൾ പ്രമേയമാക്കി രാഹുൽ റഹീം രചിച്ച റൂമർ എന്ന ഹ്രസ്വചിത്രം കോഴിക്കോടും പരിസരത്തുമായി ചിത്രീകരണം പൂർത്തിയായി.രസികയുടെ ബാനറിൽ KP രവി നിർമ്മിക്കുന്ന *റൂമർ* നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത ചലചിത്ര സംവിധായകനായ Ak സത്താറാണ് റൂമർ സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര താരങ്ങളായ ബാബു സ്വാമി ,CT കബീർ, ഡോ: ശ്രാവണ എന്നിവർക്ക് പുറമേ നിഗ്ന സഹദേവൻ ഷംസുദ്ധീൻ, അരവിന്ദൻ ,അഹ് നാഫ്, വിജയരാജൻ കഴുങ്ങാൻഞ്ചേരി, ഫയാസ് ബക്കർ,രമേഷ് മാവൂർ റഫീക്ക് ,ബൈജു ചാത്തമംഗലം, സജ്ന, അജി, മാസ്റ്റർ അർഷിത്, ബേബി ആര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം ഷൗക്കത്ത് ലൂക്ക, എഡിറ്റിംഗ് അമൃത് ലൂക്ക, അസോസിയേറ്റ് ഡയറക്ടർ സിദ്ധീക്ക് എലത്തൂർ, ലിജോ KJ, പ്രൊഡക്ഷൻ കൺട്രോളർ റഹീം പൂവാട്ട് പറമ്പ്, പ്രൊഡക്ഷൻ ഡിസൈനർ ആറ്റക്കോയ പള്ളിക്കണ്ടി ,മേക്കപ്പ് ശാരദ പാലത്ത്, എന്നിവരാണ് വാർത്താവിതരണം ന്യൂസ് സിറ്റി മെട്രോ.

