സുരക്ഷിത ബാല്യം നമ്മുടെ കടമ. നിലമ്പൂർ മണ്ഡലം ചൈൽഡ് പ്രൊട്ടക്റ്റ് ടീം


നിലമ്പൂർ എടക്കരയിൽ വച്ച് നടന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം നിലമ്പൂർ മണ്ഡലം കമ്മറ്റി രൂപീകര ണ കൺവെൻഷൻ എടക്കര ഹയർ സെക്കൻഡ റി സ്കൂളിൽ വച്ച് നടന്നു. എടക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ മഞ്ജിത് ലാൽ ഉദ്ഘാട നം ചെയ്ത് സംസാരിച്ചു.ചടങ്ങിൽ മലപ്പുറം CPT ജില്ലാ പ്രസിഡണ്ട് ബഷീർ ചാപ്പനങ്ങാടി അധ്യക്ഷ ത വഹിച്ചു. CPT ജില്ലാ കോഡിനേറ്റർ അലിഫ് റഹ്മാൻ സംഘടനയെ പരിചയപ്പെടുത്തി. പരിപാടി കൾക്ക് മലപ്പുറം ജില്ലാ ജോയന്റ് സെക്രട്ടറി. സൈറാബാനു നേതൃത്വം നൽകി.

കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് എടക്കര ജനമൈത്രി എക്സൈസ് ഓഫീസർ സാജിദ് സംസാരിച്ചു ജനമൈത്രി പ്രിവന്റീവ് ഓഫീസർ അനീഷ് പുത്തലൻ,സിവിൽ ഓഫീസർ മാരായ ദിനേശ്.പി.എസ് ,സുഭാഷ്.സി , എക്സൈ സ് ഡ്രൈവർ മഹമൂദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ജംഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ,സ്റ്റേറ്റ് എക്സികുട്ടീവ് മഹമൂദ് , ജില്ലാ ട്രഷറർ ജോബി ജോർജ്ജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്മാൻ, അജീഷ്, ഷിജോ എന്നിവർ ആശംസകൾ അറിയിച്ചു.ഷാജിന ആനപ്പാറ നന്ദി പറഞ്ഞു. ചൈൽഡ് പ്രൊട്ടക്റ്റ് ടീം നിലമ്പൂർ മണ്ഡലം പുതിയ ഭാരവാഹികൾ പ്രസിഡന്റ് മൻസൂർ നിലമ്പൂർ, സെക്രട്ടറി ശ്രീന മൂത്തേടം, വൈസ് പ്രസിഡന്റ് സൗദ മൂത്തേടം,ജോയന്റ് സെക്രട്ടറി ഷാജിന ആനപ്പാറ, ട്രഷറർ സാജിദ്, നിലമ്പൂർ കമ്മറ്റിയുടെ രക്ഷാധികാരികളായി ഡോക്ടർ അശ്വതി ഗോപിനാഥിനെയും, ഫാദർ. ജോജി അബ്രഹാമിനെയും തിരഞ്ഞെടുത്തു.


