*ആനവണ്ടി ഉല്ലാസയാത്ര ഇനി കൂടുതൽ പുതുമകളോടെ*


*ആനവണ്ടി ഉല്ലാസയാത്ര ഇനി കൂടുതൽ പുതുമകളോടെ*പെരിന്തൽമണ്ണ : KSRTC യെ ജനകീയമാക്കി ടിക്കറേറതര വരുമാന മാർഗ്ഗങ്ങ ൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുട നീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര കൂടുതൽ പുതുമകളോടെ പെരിന്ത ൽമണ്ണ ഡിപ്പോയിൽ നിന്നും രണ്ടാഴ്ചക്ക് ശേഷം പുനരാരംഭിക്കുന്നു.കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ജനുവരി പകുതിയോടെ താൽക്കാലിക മായി നിർത്തിവെച്ച യാത്രകൾ ഫെബ്രുവരി 7 മുതൽ സൂപ്പർ എക്സ്പ്രസ്സ് ഡീലക്സ് സെമി സ്ലീപ്പർ ബസ്സിൽ ആകർഷകമായ സൗകര്യങ്ങളോ ടെ വീണ്ടും ആരംഭിക്കുകയാണ്.

ബസ്സിന്റെ ഉള്ളിൽ ആകർഷണീയമായി സീറ്റുകൾ തയ്യാറാക്കി പുതിയ കർട്ടനുകളും സ്റ്റീരിയോ, ലൈ റ്റിംഗ് , മൊബൈൽ ചാർജിംഗ് സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് യാത്രക്ക് തയ്യാറാക്കിയിട്ടുള്ള ത്.എല്ലാ തിങ്കളാഴ്ചയും രാവിലെ 8 മണിക്ക് പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെട്ട് വഴിയിലെ ചീയാപ്പാറ , വാളറ വെള്ളച്ചാട്ടങ്ങൾ, Spices garden കൾ തുടങ്ങിയ view points കൾ സന്ദർശിച്ച് വൈ കീട്ട് മൂന്നാർ ഡിപ്പോയിൽ എത്തുന്നു. മൂന്നാർ ഡിപ്പോയിൽ ആധുനിക രീതിയിൽ ഒരുക്കിയ AC Sleeper bus ൽ ആണ് താമസം ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈ കുന്നേരം വരെ നീണ്ടുനിൽക്കുന്ന മൂന്നാർ സൈറ്റ് സീയിംഗിൽ ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ബൊട്ടാണിക്കൽ ഗാർഡൻ , എക്കോ പോയന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ഫ്ളവർ ഗാർഡൻ , ടീ മ്യൂസിയം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു.

വൈകുന്നേരം മൂന്നാർ ഡിപ്പോയിൽ നിന്നും തിരി ച്ചുള്ള യാത്ര പെരിന്തൽമണ്ണയിൽ ബുധനാഴ്ച പുലർച്ചെ എത്തുന്നു.മൂന്നാറിലേക്ക് യാത്രയും താമസവും ഉൾപ്പെടെ 1200 രൂപയാണ് ചാർജ്.
വയനാട്, മലക്കപ്പാറ തുടങ്ങി മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങ ളിലേക്കും ഗ്രൂപ്പായും അല്ലാതെയും പെരിന്തൽമ ണ്ണയിൽ നിന്നും യാത്ര ഒരുക്കിയിട്ടുണ്ട്.കൂൂടാതെ റസിഡണ്ട് അസോസിയേഷനുകൾ സംഘടനകൾ തുടങ്ങിയവർക്ക് അവരവരുടെ destination തിരഞ്ഞടുത്ത് ബസ്സ് വാടകക്ക് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് പെരിന്തൽമ ണ്ണ DTO ശ്രീ കെ പി രാധാകൃഷ്ണൻ അറിയിച്ചു.
വിനോദയാത്ര പോകുന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് യാത്രകൾ കൂടുതൽ ആകർഷകമാ ക്കുമെന്നും അദ്ദേഹം പറഞ്ഞു.ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റ് അന്വേഷണങ്ങൾക്കും ഉള്ള ഫോൺ നമ്പറുകൾ :9048848436,,,,,,,9745611975,,,,,,,9544088226



