കാലിക്കറ്റ് യൂണി വേഴ്സിറ്റി യുടെ തെറ്റിന് വിദ്യാർത്ഥി കളെ ബലി യാടാക്കുന്നു.


കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ മാർച്ച് 4 നടത്തിയ സെക്കന്റ് സെമസ്റ്റർ BA, BSc പരീക്ഷ. “റൈറ്റിംഗ് ഫോർ അക്കാഡമിക് ആൻ്റ് പ്രൊഫഷ ണൽ സക്സസ്” പരീക്ഷ റദ്ദാക്കിപുതിയ പരീക്ഷ മാർച്ച് 25ന് വീണ്ടും നടത്തുവാൻ പോകുന്നു. കാരണം കഴിഞ്ഞ വർഷം നടത്തിയഅതേ ചോദ്യ പേപ്പർ ഈ വർഷവും അച്ചടിച്ച് നൽകിയതാണ ത്രേ.പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് അവർക്കത് മനസ്സിലായത്.പരീക്ഷ നടത്തിയവർ നടത്തിയ ഈ ഗുരുതര പിഴ അവർ തന്നെ മനസ്സിലാക്കിയ ശേഷം പുതിയ ചോദ്യപേപ്പർ വച്ച് വീണ്ടും പരീക്ഷ നടത്താനൊരുങ്ങുന്നു.

പരീക്ഷയിൽ പങ്കെടുത്ത മലബാറിലെ BA,BSc വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണം. ഒരേ പരീക്ഷ രണ്ട് തവണ എഴുതിക്കുക നിരുത്തരവാദ പരമായി യൂണിവേഴ്സിറ്റി അധികൃതർ പരീക്ഷ യെ നിസ്സാരവൽക്കരിച്ചത് കാരണം കാലിക്കറ്റ് യുണിവേഴ്സിറ്റിക്ക് കീഴിലുള്ള അനേകം വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധി മുട്ടിലാക്കിയിരിക്കുകയാണ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാനും ശമ്പളത്തിനനുസരിച്ച ജോലി ചെയ്യാത്ത ഇത്തരം സർക്കാർ ജോലിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കാനുമുള്ള നടപടികൾക്ക്. ഹൈ കോടതി തന്നെ മുന്നോട്ടു വരണം ഇത്തരം ഉദ്യേഗസ്ഥൻ ന്മാർ വിദ്യ ആഭാസമാക്കുകയാണ് വിദ്യാർത്ഥികളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നത്? ലക്ഷക്കണക്കിന് ശമ്പളം പറ്റുന്നത് പോരാഞ്ഞ് റീവാല്യൂവേഷന് അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥികളെ ബന്ധപ്പെട്ട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി മുഴുവൻ മാർക്ക് നൽകാമെന്ന് പറഞ്ഞ് 6 ലക്ഷം വാങ്ങിച്ചതും പങ്കിട്ടെടുക്കുമ്പോൾ വിഹിതം പോരാത്തത് കൊണ്ട് പ്രശ്നമായി അങ്ങനെ ആ രഹസ്യം പരസ്യമായി അതും നമ്മുടെ നാട്ടിൽ തന്നെ നടന്ന കാര്യമാണ്. അതു കൊണ്ട് വേണ്ട നിയമ പിന്തുണ യും പൊതുജനങ്ങളും നിയമം പഠിച്ചവരും പ്രതികരിക്കാൻ മുന്നോട്ട് വരണം കാരണം ഒരുപാട് പ്രതീക്ഷകളോടെയാണ് മക്കൾ പരീക്ഷ എഴുതുന്നത്.

കുട്ടികളുടെ ഭാവി വച്ച് പന്താടുന്ന ഇത്തരം നടപടികൾ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാവുന്നത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.കേരള ജനത ഉണരേണ്ടിയിരി ക്കുന്നു .ഇത്തരം പ്രവർത്തികളിലൂടെയുണ്ടാവുന്ന നഷ്ടം പൊതു ഖജനാവിൽ നിന്ന് ഒരുളുപ്പുമില്ലാ തെ എടുത്ത് ചെലവാക്കുന്നത് സ്വന്തം കാശല്ലാ ത്തതു കൊണ്ടാണ് .പൊതുമുതൽ നശിപ്പിക്കുന്ന ഈ ശമ്പളക്കാരോട് പൊതുജനങ്ങൾ തന്നെ പ്രതികരിച്ച് തുടങ്ങിയാലേ ഇതിനൊരറുതി വരൂ. കഴിയുന്നവരെല്ലാം ഇതിനെതിരെ പ്രതികരിക്കുക തന്നെ വേണം.


What a material of un-ambiguity and preserveness of precious
knowledge about unpredicted feelings.