പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം ചെയ്തു.

Share If You Like The Article

പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം പ്രവാസി ബോർഡ് ചെയർമാൻ ശ്രീ പി.ടി. കുഞ്ഞഹമ്മദ് ഇന്ന് എറണാകുളത്തുവച്ച് നിർവഹിക്കുമ്പോൾ പ്രവാസികൾക്ക് സന്തോഷത്തിന്റെ സുദിനമാണ്. പ്രവാസ ലോകത്തെ അനേകായിരങ്ങൾക്ക് സ്വാന്തനം നൽകിയ മനുഷ്യ സ്നേഹിയും വിവിധ രംഗങ്ങളിലെ ഉജ്വല വ്യക്തത്വത്തിന്റെ ഉടമയിൽ നിന്ന് മുൻ ഹൈകോടതി സീനിയർ ഗോവൺമെ ന്റ് പ്ലീഡർ ടി .പി സാജിദ് ഏറ്റു വാങ്ങി.പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് രജിസ്‌ട്രേഡ് സൊസൈ റ്റി എന്നൊരു സംഘടന പ്രവാസലോകത്തു നിർവഹിക്കുന്ന സേവനം മഹത്തരമാണ്.

പ്രവാസലോകത്തു നിയമ കുരുക്കിൽ അകപ്പെടു ന്നവരെ സേവന തല്പരതയോടെ സമീപിക്കുന്നതി ൽ ഇതുപോലെ പകരം വെക്കാൻ മറ്റൊരു സംഘ ടന ഇല്ല. ഇതിന്റെ പ്രത്യേകത വിവിധ സംഘടന രംഗത്തുള്ള മഹത് വ്യക്തിത്വങ്ങളുടെ കൂട്ടായ നിസ്വാർത്വസേവന തല്പരതയാണ്. പ്രവാസ ലോക ത്തു നടക്കുന്ന സ്ത്രീ പീഡന കേസുകൾ , വിസ തട്ടിപ്പുകൾ , വാഹനാപകടത്തിൽ ഇൻഷുറൻസ് ലഭിക്കാതിരുന്ന അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുക , സ്പോൺസർമാരുടെ അനാസ്ഥമൂലം പ്രയാസം അനുഭവിക്കേണ്ടിവരുന്നവർക്കു സഹാ യം, പ്രവാസികളായതിനാൽ നാട്ടിൽ അനുഭവി ക്കേണ്ടി വരുന്ന സ്വത്തു തർക്കങ്ങൾ,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ട പ്രശ്നങ്ങൾ മുൻകൈ എടുക്കുക , നോർക്ക സഹായം , സമ്പാദ്യ നിക്ഷേപ രംഗത്തെ പ്രയാസങ്ങൾക്ക് നിയമ പരിഹാരം എന്നിങ്ങനെ ഭാരിച്ച നിരവധി പ്രശ്നങ്ങൾ അതാതു രാജ്യത്തെ എംബസി സേവനങ്ങൾ ലഭിക്കാൻ വേണ്ട സഹാ യം ഇവയൊക്കെ ആണ് പിൽസ് അഥവാ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി തുണയാകുന്നത് . ഇതിനകം തന്നെ 200 ഓളം പ്രവാസി പ്രശ്നങ്ങളിൽ ഇടപെടാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
വിദേശത്തു ജോലിചെയ്യുന്നവർ , മടങ്ങി എത്തിയ മലയാളികൾക്ക് നിയമ സഹായം ലഭ്യമാക്കാൻ പിൽസ് രൂപീകൃതമായത്. അടിയന്തര നിയമോപ ദേശം ആവശ്യമായ നിയമസഹായം എന്നതാണ് പ്രധാന ലക്ഷ്യം. പ്രവാസി ബോധവാനാകേണ്ട പല വിഷയങ്ങളും ഇപ്പോൾ പ്രവാസി ഗൈഡ് എന്ന രൂപത്തിൽ ലളിതമായ ഭാഷയിൽ രചിച്ചിരിക്കു ന്നു. ബന്ധപ്പെടേണ്ട കേന്ദ്ര സംസ്ഥാന മന്ത്രാലയ ഓഫീസുകൾ , ഫോൺ നമ്പർ , കേന്ദ്ര സർക്കാരി ന്റെ കീഴിലുള്ള പബ്ലിക് ഗ്രീവൻസ് സംബന്ധിച്ച വിവരങ്ങൾ,എംബസികളുടെ വിവരങ്ങൾ ഫോൺ നമ്പർ ഇമെയിൽ എന്നിവ, പ്രവാസി കമ്മീഷനുക ൾ,എൻ ആർ ഐ പൊലീസ് വിഭാഗം ഇൻഷുറൻ സ് ഓംബുഡ്സ്മാൻ , പ്രവാസി ഭാരതീയ സഹായ ഹസ്ത ഇവയൊക്കെ ഈ ഗൈഡിലൂടെ ലഭ്യമാ ക്കാൻ ഇതിന്റെ സംഘാടകർ ശ്രദ്ധിച്ചിട്ടുണ്ട്.
ജസ്റ്റിസ് ശംസുദ്ധീൻ ചീഫ് പട്രോൺ, ചെയർമാൻ അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്തു, വൈസ് ചെയർമാൻ കെ എസ് എ ബഷീർ ചാവക്കാട്, അഡ്വക്കേറ്റ് ജഫാർ കേച്ചേരി ഖത്തർ, അഡ്വക്കേ റ്റ് ബാബു മേത്തർ സിപി മാത്യു തുടങ്ങിയുവരാണ് പിൽസിന്റെ ഭാഗമായ് പ്രവർത്തിക്കുന്നത്.
പിൽസ് എല്ലാ പ്രവാസികൾക്കു വേണ്ടിയും നില കൊള്ളുന്ന പ്രസ്ഥാനമാണ്.. അതുകൊണ്ടു തന്നെ പ്രവാസികളുടെ എല്ലാവിധ പിന്തുണയും ഈ സംഘടനയ്ക്ക് ആവശ്യമാണ്.

ഗൾഫ്‌ ലേഖകൻ എൻ മുഹമ്മ്ദ് റൂവി ഒമാൻ.

Total Views: 343 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *