കേന്ദ്ര ഗവൺമെന്റ് മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഗോതമ്പും നൽകില്ല.

Share If You Like The Article

*മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഗോതമ്പും ഇല്ല*സംസ്ഥാനത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നല്‍കി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിര്‍ത്തി.മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡിന്റെ ഉടമകള്‍ക്കാണ് ഈ ആനൂകൂല്യം നിര്‍ത്തലാക്കിയത്.

ഈ ഇനം കാർഡുടമകളെയാണ് ഗോതമ്പിനെ ഇ പോസ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഇന്നലെ മുതല്‍ നീക്കി.ഇതു സംബന്ധിച്ച്‌ സിവിൽ സപ്ലൈസ് കമ്മിഷണര്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.കഴിഞ്ഞ മാസം ഇതേ സ്കീമി ല്‍ നല്‍കിയ ഗോതമ്പ് റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ട്. ഇതും വിതരണം ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്. ഇതോടെ ഗോതമ്പ് കടകളില്‍ ഉണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്.
മുന്‍ഗണന ഇതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി യിരുന്നു.

Total Views: 270 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *