സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

Share If You Like The Article

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും തിരുവന ന്തപുരം മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങള്‍ അവാര്‍ഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മകന്‍ പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കു ന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത ഇവര്‍ ക്കൊപ്പം ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി. മത്സര ത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറി കള്‍ കണ്ട ശേഷം മികച്ച 4045 ചിത്രങ്ങള്‍ അന്തി മ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു. ചില ചിത്രങ്ങള്‍ അവര്‍ പ്രത്യേകം വിളിച്ചു വരു ത്തി കണ്ടു.പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍,ദിലീപ്,ബിജു മേനോന്‍, ഫഹദ് ഫാസി ല്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബി ന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും അവര്‍ഡിനായി മത്സരിക്കുന്നുണ്ട്.

മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, നിമിഷ സജയന്‍, അന്ന ബെന്‍, രജീഷ വിജയന്‍,ദര്‍ശന രാജേന്ദ്രന്‍,ഐശ്വര്യല ക്ഷ്മി, ഉര്‍വശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പന്‍, ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ദിവ്യ എം.നായര്‍, വിന്‍സി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.

Total Views: 356 ,

Share If You Like The Article

11 thoughts on “സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *