ആഘോഷ തിരയിളക്കിയ വിസ്മയ രാവ്


ആഘോഷ തിരയിളക്കിയ വിസ്മയ രാവ് മസ്ക്കത്ത്: വിരൽ തുമ്പുകളെ മാസ്മരികമായി ചലിപ്പിച്ച് ലോകത്തോളം പറന്നുയർന്ന മലയാള ത്തിന്‍റെ വയലിനിസ്റ്റ് മനോജ്ജോർജ് തിരിതെളി യിച്ച വിസ്മയ രാവ് മസ്കത്തിലെ കലാ പ്രേമിക ൾക്ക് പുത്തൻ അനുഭൂതിയായി. കലയും കലാനു ഭവങ്ങളും വിസ്മയങ്ങളുമൊക്കെയായി ഗൾഫ് മധ്യമം അണിച്ചൊരുക്കിയ ഹാർമോണിയസ് കേരളയുടെ രാവിൽനിന്ന് മനം നിറഞ്ഞായിരുന്നു പ്രേക്ഷകൾ മടങ്ങിയത്.മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും സംവിധാന കലയുടെ മാസ്മരികൻ കമലും അണിനിരന്ന ആഘോഷ രാവ് മനസിൽ എന്നും കാത്ത് വെക്കാനുള്ള മറ്റൊരു കലാ സംഗീത രാവായി. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസും ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ധന്യത പടർത്തിയ ഉദ്ഘാടന ചടങ്ങ് വർണം നിറഞ്ഞതായി. മലയാളത്തിന്‍റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍റെറയും സംവിധാന കുലപതി കമലിന്‍റെയും സിനിമകളിലെ മൂഹുർത്തങ്ങൾ കോർത്തിണക്കിയതായിരുന്നു കലാപരിപാടികൾ.

അഭിനയ ജീവിതത്തിെൻറ 25ാം വാർഷിക നിറവി ൽ നിറഞ്ഞ് നിൽക്കുന്ന കുഞ്ചാക്കോ ബോബനു ള്ള ആദരവ് കൂടിയായിരുന്നു പരിപാടി.പ്രസിദ്ധ പിന്നണി നായകൻ സുധീപ് കുമാറിനൊപ്പം യുവ ഗായകരായ അക്ബർ , ജാസിം, നിത്യ മേനോൻ, യുംന, ചിത്ര അരുൺ എന്നിവരുടെ പാട്ടുകൾ ആംഫി തിയേറ്ററിനെ പുളകമണിയിച്ചു.റംസാനും സംഘവും നിറഞ്ഞാടിയ നൃത്തം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു. നൃത്ത ചുവടു കളോടെ കുഞ്ചാക്കോ ബോബനെ വേദിയിലാന യിക്കുന്നതും കാണികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.ശബ്ദാനുകരണ കലയിലെ പുത്തൻ വാഗ്ദാനം മഹേഷ് കുഞ്ഞിമോൻ പിണറായി വിജയൻ , മെസ്സി എന്നവർ അടക്കം 40 പ്രമുഖരുടെ ശബ്ദാനുകരണം പ്രേക്ഷകരിൽ ചിരി പരത്തി. മനോജ് ജോർജിെൻറ വയലിൻ വായനയുടെ നിറവിൽ ജനകൂട്ടത്തിലിറങ്ങിയ അവതാരകനായ മിഥുൻ കാണികളകയ്യിലെടു ക്കുകയും ചെയ്തു.സിനിമാ ജീവതത്തിന്‍റെ 40 വർഷം പൂർത്തിയാക്കുന്ന കമലിനെ നിറഞ്ഞ ബഹുമതിയോടെയാണ് തിങ്ങി നിറഞ്ഞ സദസ്സ് എതിരേറ്റത്.പ്രേക്ഷകർ എഴുന്നേറ്റ്നിന്ന് മൊ ബൈൽ ദീപം തെളിയിച്ച് കമലിനെ വരവേറ്റത് ഹൃദ്യമായ കാഴ്ചയായി. ആഘോഷ മുഹൂർത്ത ങ്ങൾ നിറഞ്ഞ മൂന്നര മണിക്കൂർ കടന്ന് പോയത റിയാതെ നിറഞ്ഞ മനസുമായാണ് ആയിരങ്ങൾ വേദി വിട്ടിറങ്ങിയത്.



Very efficiently written article. It will be valuable to anybody who employess it, including yours truly :). Keep up the good work – for sure i will check out more posts.