ഇന്ത്യൻ സോഷ്യൽ ക്ലബ്ബും ഇന്ത്യൻ എമ്പസിയു മായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം സമാപിച്ചു.


*ഇന്ത്യൻ സോഷ്യൽ ക്ലബ്ബു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം സമാപിച്ചു.

ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങളെ ഇഷ്ടപ്പെ ടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടിലെന്നായി രുന്നു കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകൾ പറയുന്നത്.പുസ്ത കോത്സവത്തിന്‍റെ ഭാഗമായി കുട്ടികൾക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവർക്ക് സമാപന ചടങ്ങിൽ സമ്മാ നങ്ങൾ വിതരണം ചെയ്തു. നല്ല തിരക്കാണ് സമാപനം ദിവസം അനുഭവപ്പെട്ടത്.വിവിധ ഇന്ത്യ ൻ സ്കൂളുകളിലെ വിദ്യാർഥികൾ പുസ്തകോത്സ വ നഗരിയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തിയ പുസ്തകോത്സവം ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്‌സുമായി സഹകരിച്ചായിരുന്ന ഒരുക്കിയിരു ന്നത്.മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വായനക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അൽ ബാജ് ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്ത് അലി പറഞ്ഞു. ഇംഗീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50,000ത്തിൽ അധികം പുസ്തകങ്ങളായിരുന്നു മേളയിൽ ഉണ്ടായിരുന്ന ത്. പുസ്കകങ്ങൾ പലതും 15മുതൽ 50ശതമാനം വരെ കഴിവിൽ ലഭിച്ചത് ഏറെ ഗുണകരമായെന്ന് സന്ദർശകർ പറഞ്ഞു.

സാഹിത്യവുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദ ങ്ങൾ തുടങ്ങിയവയും പുസ്തകോത്സവ ഭാഗമാ യി നടന്നു. കുട്ടികളെ വായനയിലേക്ക് ആകർഷി ക്കുന്നതിന്റെ ഭാഗമായി കളറിങ് മത്സരം, കവിതാ പാരായണം,ചെറുകഥാ രചന, പുസ്തക നിരൂപണം എന്നിവയും നടത്തിയിരുന്നു.


