കനാൽ ശുചീകരണ പ്രവർത്തനത്തിൽ പ്രവാസിസംഘം പങ്കാളികളാകും

കോഴിക്കോട്: ജനുവരി 26 ന് കേരള കർഷകസംഘത്തിൻറെ ആഭിമുഖ്യത്തിൽ കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ പ്രവാസികളും പങ്കാളികളാവുമെന്നു ഭാരവാഹികൾ അറിയിച്ചു.. കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം സുലഭമാക്കുന്നതുമായി കുറ്റിയാടി ഇറിഗേഷന് കീഴിലുള്ള 660 കിലോമീറ്റർ കനാൽ 50000 സന്നദ്ധപ്രവർത്തകർ ചേർന്നാണ് ശുചീകരിക്കുന്നത്.ഈ പ്രവർത്തനത്തിൽ ജില്ലയിലെ 16 ഏരിയ കമ്മറ്റികളിൽ നിന്നും അതാത് പ്രദേശങ്ങളിൽ പരമാവധി പ്രവാസികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ, പ്രസിഡന്റ് സജീവ് കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Total Views: 38 ,