ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം


ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യായനവർഷ ത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേ ഷൻ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും . ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങ ളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക. ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കു ള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാ ണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2023 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടി കൾക്കായിരിക്കും കിന്‍റർഗാർട്ടൻ പ്രവേശനത്തി ന് അർഹതയുണ്ടാകുക. റസിഡന്‍റ് വിസയുള്ള ഇന്ത്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃ തർ അറിയിച്ചു. ഇന്ത്യക്കാരല്ലാത്ത മറ്റ് പ്രവാസിക ളുടെ മക്കൾക്ക് ലഭ്യതക്ക് അനുസരിച്ച് മാർച്ച് ആദ്യവാരത്തിൽ സീറ്റ് നൽകും. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കു ള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാ ട ണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു.



Dear newscitymetro.in owner, You always provide helpful diagrams and illustrations.
Hello newscitymetro.in admin, Thanks for the well-presented post!
Dear newscitymetro.in webmaster, Your posts are always a great source of knowledge.
Dear newscitymetro.in admin, You always provide helpful information.
Hi newscitymetro.in admin, You always provide useful information.
Hi newscitymetro.in admin, Your posts are always well-received by the community.
Hello newscitymetro.in webmaster, You always provide great examples and case studies.
Hi newscitymetro.in admin, Thanks for the comprehensive post!
Hello newscitymetro.in owner, Your posts are always well-cited and reliable.
To the newscitymetro.in administrator, Your posts are always well-referenced and credible.
Hi , I do believe this is an excellent blog. I stumbled upon it on Yahoo , i will come back once again. Money and freedom is the best way to change, may you be rich and help other people.