സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു .

Share If You Like The Article

സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു.ഒമാനിലെ സാമൂഹിക പ്രവർത്തകനും, ലോകകേരള സഭാം ഗവും ആയ സിദ്ദിക്ക് ഹസ്സൻ രചിച്ച”നൂറു നവോ ത്ഥാന നായകർ”എന്ന പുസ്തകത്തിന് ലഭിച്ച , ചെന്നൈയിലെ ഇന്റർനാഷണൽ തമിഴ് യൂണിവേ ഴ്സിറ്റിയുടെ അവാർഡ് സമ്മാനിച്ചു.ഇന്നലെ ചെന്നൈ എഗ്‌മോറിലെ ഹോട്ടൽ വെസ്റ്റ് പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജസ്റ്റിസ് എസ് .കെ.കൃഷ്ണ, യൂണിവേഴ്സിറ്റി ചെയർമാൻ പെരുമാൾജി, പ്രമുഖ തമിഴ് എഴുത്തുകാരി അനി ത കൃഷ്‍ണമൂർത്തി , തമിഴ് സംഗീതജ്ഞൻ ഡോക്ക്ടർ മമ്പരാതി എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.50001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . ഒമാനിൽ ദീർഘകാലമായി ജോലിചെയ്യുന്ന സിദ്ദിക്ക് ഹസ്സ ൻ ആദ്യമായി രചിച്ച”നൂറു നവോത്ഥാന നായകർ “എന്ന പുസ്തകത്തിൽ കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിൽ നിർണ്ണാ യക സ്വാധീനം ചെലുത്തിയ പ്രധാന വ്യക്തികളെ കുറിചുള്ള ലഘു വിവരമാണ് . ശങ്കരാചാര്യർ മുതൽ ഖദീജ പനവേലിൽ വരെയുള്ളവരുടെ ലഘു ജീവചരിത്രമാണ് പുസ്തകത്തിലുള്ളത് . പ്രമുഖ മാധ്യമ പ്രവർത്തകൻ സജീദ് ഖാൻ പനവേലിൽ ആണ് കൃതിയ്ക്ക് അവതാരിക എഴുതിയിട്ടുള്ളത്.”ലിപി”പബ്ലിക്കേഷൻസ് പുറ ത്തിറക്കിയ പുസ്തകം ഇക്കഴിഞ്ഞ നവംബറിൽ നടന്ന ഷാർജ പുസ്തകോത്സവത്തിൽ വെച്ചാണ് പ്രകാശനം ചെയ്തത് , പുസ്തകത്തിനു വളരെ മികച്ച പ്രതികരണമാണ് അന്ന് മുതൽ ലഭിച്ചത്.

പ്രവാസ ലോകത്തു ജനിച്ചു വളർന്ന കുട്ടികൾക്ക് കേരളത്തിലെ നവോത്ഥാന നായകരെ എളുപ്പ ത്തിൽ മനസ്സിലാക്കാനും , അവരെക്കുറിച്ചു കൂടുതൽ അറിയുവാൻ പ്രേരിപ്പിക്കുവാനും ഉത കുന്ന രീതിയിൽ എഴുതിയ പുസ്തകം, മുതിർന്ന വർക്ക് കൂടി പ്രയോജനപ്പെടുന്ന ഒന്നാണ്.ആലുവ പള്ളിക്കര സ്വദേശിയായ സിദ്ദിക്ക് ഹസ്സൻ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് .ഓ ഐ സി.സിയുടെ മുൻ അദ്ധ്യക്ഷനും , ഇന്ത്യൻ സ്കൂൾ മൂലധയുടെ മുൻ എസ്.എം.സി പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം . പ്രഥമ പുസ്തകത്തിന് ഇത്തരമൊരു അന്തർദേ ശീയ പുരസ്ക്കാരം നേടിയതിൽ സന്തോഷമു ണ്ടെന്നും, കൃതി കേരളത്തിലെ നവോത്ഥാന നായ കർക്ക് സമർപ്പിക്കുന്ന ആദരവാണെന്നും സിദ്ദീഖ് ഹസൻ പറഞ്ഞു.

ന്യൂസ് സിറ്റി മെട്രോ ലേഖകൻ എൻ മുഹമ്മദ് റൂവ്വി.
Total Views: 170 ,

Share If You Like The Article

11 thoughts on “സിദ്ദിക്ക് ഹസ്സന് അവാർഡ് സമ്മാനിച്ചു .

  1. Thanks for sharing superb informations. Your site is very cool. I am impressed by the details that you have on this website. It reveals how nicely you understand this subject. Bookmarked this website page, will come back for extra articles. You, my friend, ROCK! I found simply the information I already searched all over the place and just couldn’t come across. What a great web site.

Leave a Reply

Your email address will not be published. Required fields are marked *