രാഷ്ട്ര പുരോഗതി ലക്ഷ്യം മുൻനിർത്തി ഋഷിരാജ് സിംങ് IPS ന്റെ തൂലികയിൽ നിന്നും :വൈകും മുമ്പേ: എന്ന കൃതി നാളെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകാശന കർമ്മം നിർവ്വഹിക്കും.

രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്ക് മുന്നിൽകണ്ട് അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ എപ്രകാരമായിരിയ്ക്കണമെന്ന് നിർദേശങ്ങൾ നല്കുകയും ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ നല്കുകയും ചെയ്യുന്ന ഒരു പുസ്തകം ഔദ്യോഗിക ജീവിതത്തിനിടയിൽ കാണാനും കേൾക്കാനും ഇട വന്ന ഒരു പാട് ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികൾ എത്തിച്ചേരാനുള്ള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ട് ഋഷിരാജ് സിംങ് ഐ.പി.എസ് തൂലിക ചലിപ്പിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു.

ലഹരിയുടെ പ്രലോഭനങ്ങളിൽ പെട്ടു പോകാതെ സമ്മർദ്ദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും വിദ്യാർത്ഥി സമൂഹത്തെ നേർവഴിക്ക് നടത്താനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന ഒരു അമൂല്യപുസ്തകമാവും :വൈകും മുമ്പേ:

കളിൽ ഒരു പാട് നല്ല നല്ല പരിഷ്കാരങ്ങൾ ഞാൻ കൊണ്ടുവരാൻ പരിശ്രെമിച്ചിട്ടുണ്ട്. അതു കൊണ്ട് ഈ പുസ്തകം രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെ പ്രയോജനപ്പെടും.

