തണൽ ഹോംസ് കുടുംബങ്ങൾക്ക് കൈമാറി.

Share If You Like The Article

പോത്തുക്കല്ല്: കൽപകഞ്ചേരി ആനപ്പടിക്കൽ | ചാരിറ്റബിൾ ട്രസ്റ്റ് ഹോം സ്റ്റോൺ ചേളാരിയുടെ സഹകരണത്തോടെ നിലമ്പൂർ പോത്തുകല്ല് പനങ്കയത്ത് നിർമിച്ച തണൽ ഹോംസ് കുടുംബങ്ങൾക്ക് കൈമാറി.പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിവരുന്ന പുനരധിവാസ സംരംഭങ്ങളുടെ ഭാഗമായി നിർമിച്ച 10 വീടുകളാണ് കൈമാറിയത്. പനങ്കയത്ത് നടന്ന ചടങ്ങിൽ പി.വി അബ്ദുൽ വഹാബ് എം.പി വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ഹോംസ് കുടുംബങ്ങൾക്ക് കൈമാറി

ആനപ്പടിക്കൽ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എ.പി അബ്ദുൽ സമദ് അധ്യക്ഷനായി. 80 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് 10 വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്.
രണ്ട് കിടപ്പുമുറികളും ഭക്ഷണഹാളും അടുക്കളയും സിറ്റ് ഔട്ടും അടങ്ങുന്നതാണ് തണൽ ഹോംസ്. പ്രളയബാധിത പ്രദേശങ്ങളായ പാതാർ, കവളപ്പാറ, കരുളായി, നിലമ്പൂർ, മമ്പാട് ഭാഗങ്ങളിലെല്ലാം ഒട്ടേറെ പുനരധിവാസ പ്രവർത്തനങ്ങൾ കഴിഞ്ഞ ഒന്നര വർഷക്കാലമായി കല്പകഞ്ചേരി ആനപ്പടി ക്കൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്നുണ്ട്. പ്രളയത്തിൽ പൂർണമായും തകർന്ന് പോയ പാതാർ അങ്ങാടിയെ ഒരാഴ്ചകൊണ്ട് പുനർനിർമിച്ച് പൂർവ്വസ്ഥിതിയിലെത്തിക്കാനും ആർ എഫ് ഗ്രൂപ്പ് കൊച്ചി യോടൊപ്പം ചേർന്ന് ട്രസ്റ്റ് തന്നെയാണ് നേതൃത്വം വഹിച്ചത്.

പ്രളയം കാരണം താമസ യോഗ്യമല്ലാതായ എഴുപതോളം വീടുകൾ ഇതിനോടകം താമസ യോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ട്രസ്റ്റ് നടത്തുന്നുണ്ട്. ട്രസ്റ്റിൻ്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തണൽ എന്ന സംവിധാനത്തിന് കീഴിലാണ്.പൂർണമായും ഒരു ഫാമിലി ട്രസ്റ്റാണിത്. അബ്ദുസ്സമദ് ആനപ്പടിക്കലാണ് ട്രസ്റ്റിന്റെ ചെയർമാൻ. തണൽ ഹോംസ് സമർപ്പണ ചടങ്ങിൽ ദുബൈ റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. സി.അൻവർ അമീൻ, ഹോം സ്റ്റോണ് ചെയർമാൻ ഹസൻകുട്ടി ചേളാരി, ഇസ്മായിൽ മൂത്തേടം (വൈ. പ്രസി.മലപ്പുറം ജില്ലാ പഞ്ചായത്ത്)
വിദ്യരാജൻ ( പ്രസി.പോത്ത് കല്ല് ഗ്രാമപഞ്ചായത്ത്), ഷാജി ജോണ് (വൈസ് പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത്), മറിയാമ്മ ജോർജ് (മെമ്പർ ,ബ്ലോക്ക് പഞ്ചായത്ത്.) മോൾസി പ്രസാദ് (മെമ്പർ ഗ്രാമപഞ്ചായത്ത്), ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, സി.എച്ച് ഇഖ്ബാൽ മാസ്റ്റർ മുണ്ടേരി,ജുബൈർ ഫൈസി, പി.സഹീർ, C R പ്രകാശ്, കെ.ഉബൈദുല്ല തുടങ്ങിയവർ സംബന്ധിച്ചു.മൂസ സ്വലാഹി സ്വാഗതവും ഷഫീഖ് ഹസൻ നന്ദിയും പറഞ്ഞു
Total Views: 431 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *