പോത്തുകല്ല് ട്രോമാകെയർ യൂണിറ്റിന് അമൃതം ഗ്രൂപ്പ് ജീപ്പ് കൈമാറി.

Share If You Like The Article

നിലമ്പൂർ : 2019 ലെ നിലമ്പൂർ പ്രളയ കെടുതിയിൽ നാടിന്റെ രക്ഷകരായ പോത്ത്കല്ലിലെ ട്രോമ കെയറിന് ഡോ.അമൃതം റെജിയുടെ സ്നേഹ സമ്മാനം.
Dr. അമൃതം റെജി

രക്ഷാ പ്രവർത്തനങ്ങൾക്ക് ട്രോമ കെയറിന് ഒരു വാഹനമില്ലാത്ത പ്രയാസം ഡോ.അമൃതം റെജിയെ അറിയിച്ചപ്പോൾ സന്തോഷപൂർവ്വം ഒരു ജീപ്പ് സൗജന്യമായി നൽകാൻ സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു.
ഇന്ന് പോത്ത്കല്ല് ബസ് സ്റ്റാന്റിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ തമിഴ്നാട് ഡി. എം.കെ.പാർട്ടിയുടെ കേരള ഘടകം പ്രസിഡന്റും , യു.എൻ.ഗ്ലോബൽ ബിസിനസ്സ് മെമ്പറും , പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ അമൃതം ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടർ

ഡോ.അമൃതം റെജിയുടെ അഭാവത്തിൽ പോത്ത്കല്ല് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻ പിള്ളയിൽ നിന്നും ജിപ്പിന്റെ താക്കോലും,രേഖകളും സാമൂഹ്യ പ്രവർത്തകനും,ന്യൂസ് സിറ്റിമെട്രോ നിലമ്പൂർ ബ്യുറോ ചീഫ് മൻസൂർ നിലമ്പൂർ , ട്രോമ കെയർ ലീഡർ
കെ.ഹുസൈനാർ എന്നിവർ ഏറ്റു വാങ്ങി.
ചടങ്ങിൽ ട്രോമ കെയർ പ്രസിഡന്റ് ബാബു മാത്യു അദ്ധ്യക്ഷത വഹിച്ചു.സി.കരുണാകരൻ പിള്ള,
ലീഡർ കെ. ഹുസൈനാർ, പ്രസിഡണ്ട് ബാബു മാത്യു , സെക്രട്ടറി ബെന്നി തോമസ് എന്നിവർ സംസാരിച്ചു.
കെ.അനിൽകുമാർ,
ഡെപ്യൂട്ടി ലീഡർ അജിത് കുമാർ , എക്സിക്യൂട്ടീവ് അംഗങ്ങളായ കമറുദ്ദീൻ , നിഷാദ് , ബഷീർ ടി എ , സിജു ചാത്തമുണ്ട എന്നിവർ സംബന്ധിച്ചു.
Total Views: 421 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *