നിലമ്പൂർ : കാഴ്ച്ചയിലൂടെ കൈത്താങ്ങ് എന്ന പേരിൽ നിലമ്പൂർ ചന്തക്കുന്ന് RTO ഓഫീസിന് സമീപം 15 ദിവസമായി നടത്തി വരുന്ന പുരാവസ്തു പ്രദർശനത്തിലേക്ക് ഏവർക്കും സ്വാഗതം. ചന്തക്കുന്ന് സ്വദേശി റംഷീദ് പുരാവസ്തു പ്രദർശനത്തിലൂടെ ചികിത്സക്കുള്ള സഹായം തേടുകയാണ്.9 ആം വയസ്സിൽ ഇരു വൃക്കകളും തകരാറിലായ റംഷീദ് ഒരു വൃക്ക മാറ്റി വെച്ച് അതിജീവനം തുടരുന്നു. 5 ആം ക്ലസ്സിൽ തുടങ്ങിയ നാണയ ശേഖരണം ഇന്ന് ഉപജീവന മാർഗ്ഗമായി മാറി.കേരളത്തിലെ ഒട്ടനവധി ജില്ലകളിൽ പ്രദർശനം നടത്തിയിട്ടുണ്ട് റംഷീദ്.പഴയ കാലത്തെ ടെലിഫോണ്,ആദ്യത്തെ മൊബൈൽ ഫോണുകൾ , ചാട്ടവാർ, ടീവി , അളാവുദ്ധീൻറെ അത്ഭുത വിളക്ക് , 10 കോടിയുടെ ഒറ്റ നോട്ട് ,210 രാജ്യങ്ങളിലെ നാണയങ്ങൾ , നോട്ടുകൾ,സ്റ്റാമ്പുകൾ അടങ്ങിയ വലിയൊരു ശേഖരണം കൈയ്യിലുണ്ട്. 3ആം വയസ്സിൽ ഉപ്പ നഷ്ടപ്പെട്ട റംഷീദിന് ഏക ആശ്രയം ഉമ്മ മാത്രമാണ്.ഇന്ന് ഉമ്മയും കിടപ്പ് രോഗിയാണ്. മാസം 10 രൂപയോളം ചികിത്സക്ക് ചിലവുണ്ട്.ഈ പുരാവസ്തു പ്രദർശനത്തിലൂടെ ആരോടും കൈനീട്ടാതെ അതിജീവിക്കുകയാണ് ഈ 27 കാരൻ. നാട്ടുകാരായ സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ എപ്പോഴും കൂടെയുണ്ട്.ലേഖകൻ മൻസൂർ നിലമ്പൂർ