നിലമ്പൂർ. പോത്തുകല്ല് കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് പോത്ത്കല്ല് ബസ്റ്റാൻഡിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു


സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലാതെ പ്രയാസപ്പെടുന്ന പാലിയേറ്റീവ് കെയറിന് വർഷങ്ങളായി പോത്ത്കല്ല് ബസ്സ് സ്റ്റാന്റ് കെട്ടിടത്തിൽ സൗജന്യമായി സൗകര്യം ഒരുക്കി കൊടുത്തിരിക്കുകയാണ് ബസ്സ് സ്റ്റാന്റ് ഉടമ കോട്ടക്കൽ അലവി കുട്ടി ഹാജി നടുത്തൊടിക.
മുന്നൂറിൽപ്പരം രോഗികളെ കാരുണ്യത്തിന്റെ സ്വാന്ത്വന സ്പർശവുമായി പരിചരിക്കുന്നതിൽ തടസ്സങ്ങളില്ലാതെ പരിചരണ യാത്ര തുടരുകയാണ്.. പാലിയേറ്റീവ് കെയർ

പെയിൻ ആൻഡ് പാലിയേറ്റീവ് എന്താണെന്നും, അതിൻറെ പ്രവർത്തനങ്ങൾ എന്താണെന്നും, അതിൻറെ ഉദ്ദേശലക്ഷ്യം എന്താണെന്നും പ്രവീൺ കോഴിക്കോട് വളണ്ടിയർമാർക്ക് ക്ലാസെടുത്തു
ഹദലത്ത് , ജാഫർ, സുബൈർ, എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സലൂബ് ജലീൽ ,ന്യൂസ് സിറ്റിമെട്രോ നിലമ്പൂർ ബ്യുറോ ചീഫ്
മൻസൂർ നിലമ്പൂർ,മുഹമ്മദ്.വി.സി ,
അബ്ദുറഹ്മാൻ വി ,സാദിക്കലി ആക്കപറമ്പൻ , പോപ്പി ജിദ്ദ ഭാരവാഹികൾ , , പോത്ത്കല്ല് പഞ്ചായത്തിലെ ക്ലബ് അംഗങ്ങൾ,പൊതുജനം ചടങ്ങിൽ പങ്കെടുത്തു.



ന്യൂസ് സിറ്റി മെട്രോയുടെ അഭിനന്ദനങ്ങൾ

Total Views: 388 ,