മലയാളത്തിന്റെ പ്രിയകവി മുരുകൻ കാട്ടാക്കടക്കെതിരെ നടന്നിട്ടുള്ള വധഭീഷണിയിൽ പ്രതിഷേധിച്ച് നിലമ്പൂർ ചന്തക്കുന്നിൽപ്രതിഷേധ ജാഥ നടന്നു പുരോഗമന കലാസാഹിത്യ സംഘം സംഘം,ഇ കെ അയമു സ്മാരക ട്രസ്റ്റ് , ചോപ്പ് സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവർ ചേർന്നാണ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. ഇ കെ അയമുവിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ചോപ്പ്.വാമ എന്റർടെയ്ൻമെന്റ് സ് ഇ കെ അയമുട്രസ്റ്റും പുരോഗമനകലാസാഹിത്യസംഘവും ആയി സഹകരിച്ചുകൊണ്ടാണ് സിനിമ നിർമ്മിക്കുന്നത്. ഈ സിനിമക്ക് വേണ്ടി മുരുകൻ കാട്ടാക്കട രചിച്ച “മനുഷ്യനാവണം” എന്ന ഗാനമാണ് വധഭീഷണിക്ക് പ്രേരണയായത്ഇ കെ അയമുവിന്റെ വീട്ടുപരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥയിൽ സിനിമയിലെ അഭിനേതാക്കൾ സംവിധായകൻ അടക്കമുള്ള ആളുകൾ പങ്കെടുത്തു പ്രതിഷേധ സംഗമം നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്തു ബഷീർ ചുങ്കത്തറ,കരീം പുളിയങ്കല്ല്,സംഗീത സംവിധായകനായ PJ,റഫീഖ് പറമ്പൻ സിനിമയിൽ ഇ കെ അയ്മുവായി വേഷമിടുന്ന സനിൽ മട്ടന്നൂർ, സംവിധായകൻ രാഹുൽ കൈമല എന്നിവർ സംസാരിച്ചു.അഭിനേതാക്കളായ വിജയലക്ഷ്മി ബാലൻ,സക്കീർ അകമ്പാടം, ടോം ജേക്കബ് കലാസംവിധായകൻ മനു കള്ളിക്കാട്, ചായാഗ്രാഹകൻ പ്രശാന്ത് പ്രണവം എന്നിവർ നേതൃത്വം നൽകി. ഇ കെ അയമുവിന്റെ മകൻ ഇകെ ബഷീർ, പേരമകൾ ഷീബ കബീർ, കബീർ തറമ്മൽ , മാട്ടുമ്മൽ യൂസഫ്, അസീസ് ,അയ്യൂബ് നിലമ്പൂർ തുടങ്ങിയവരും പങ്കെടുത്തു. റിപ്പോർട്ടർ മൻസൂർ നിലമ്പൂർ