*കിടപ്പിലായ രോഗിക്ക് സഹായ ഹസ്തവുമായി കിഡ്നി മാറ്റി വെച്ച യുവാവ്*

Share If You Like The Article

*കിടപ്പിലായ രോഗിക്ക് കിഡ്നി രോഗിയായ റംഷീദ്‌ നിലമ്പൂരിന്റെ കൈത്താങ്ങ്*
പോത്ത്കല്ല് കവളപാറയിലെ
മരത്തിൽ നിന്നും വീണ് നട്ടെല്ല് പൊട്ടി 10 മാസമായി കിടപ്പിലായ മാമ്പള്ളി നാസറിന്റെ രോഗ വിവരം അറിഞ്ഞ് പോത്ത്കല്ല് വാടക വീട്ടിൽ കഴിയുന്ന നാസർക്കാനെ കാണാൻ കിഡ്നി രോഗിയായ റംഷീദ്‌ നിലമ്പൂർ എത്തി.തന്റെ തുടർ ചികിത്സക്കും , രോഗിയായി കിടപ്പിലായ ഉമ്മയുടെ ചികിത്സക്കും പണം കണ്ടെത്താൻ പുരാ വസ്തു ശേഖരണങ്ങളുടെ പ്രദർശനം നടത്തിയാണ് റംഷീദ്‌ നിലമ്പൂർ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. സാമൂഹ്യ പ്രവർത്തകൻ മൻസൂർ. നിലമ്പൂർ നിലമ്പൂർ എക്സ്പ്രസ്സ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ പങ്ക് വെച്ച ലൈവ് വീഡിയോ  കണ്ടാണ് റംഷീദ്‌ നാസർക്കാനെ തേടിയെത്തിയത്.
ഈയടുത്ത സമയത്ത് നിലമ്പൂർ ചന്തക്കുന്നിലെ ആർ.ടി.ഓ. ഓഫീസിനടുത്ത് വെച്ചു നടത്തിയ പുരാവസ്തു പ്രദർശനത്തിൽ നിന്നും തനിക്ക് ലഭിച്ച പണത്തിൽ നിന്നും ഒരു വിഹിതം സാമൂഹ്യ പ്രവർത്തകനും,ന്യൂസ് സിറ്റി മെട്രോ നിലമ്പൂർ ബ്യുറോ ചീഫ് മൻസൂർ നിലമ്പൂരിന്റെ സാന്നിധ്യത്തിൽ നാസർക്കാക്ക് കൈമാറി.റംഷീദ്‌ പറയുന്നത് ഇങ്ങനെ…കാണുന്നവർക്ക് ഞങ്ങളിലെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ മനസ്സിലാക്കാൻ കഴിയില്ല.മരുന്നിന്റെ വില എല്ലാവർക്കുമറിയാം പക്ഷേ ഇടക്കിടക്ക് ചെക്കപ്പിനും , ഒരു പനി വന്നാൽ പോലും തീവ്ര പരിചരണം ആവശ്യമാണ് എന്നത് ആരും ഓർക്കുന്നില്ല.
ഒരു രോഗിക്ക് മാത്രമേ മറ്റൊരു രോഗിയുടെ പ്രയാസം നന്നായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
തന്റെ രോഗ വിവരങ്ങളും, പ്രദർശനവും സുമനസ്സുകളായ ആളുകളിലേക്ക് എത്തിച്ചു എപ്പോഴും സഹായം എത്തിച്ചു തരുന്ന സാമൂഹിക പ്രവർത്തകൻ മൻസൂർ നിലമ്പൂരിന് നന്ദി.
ഇദ്ദേഹത്തിന്റെ കീഴിൽ പ്രദർശന വേളകളിൽ ആളുകളെ ആകർഷിക്കാൻ മാജിക്ക് വിദ്യകൾ സൗജന്യമായി പഠിക്കുന്നുണ്ട് റംഷീദ്‌.
തന്റെ പുരാവസ്തു പ്രദർശനം ആളുകളിലേക്ക് എത്തിച്ച എല്ലാ പ്രാദേശിക വാർത്ത ചാനലുകൾക്കും,മാധ്യമ പ്രവർത്തകർക്കും,നിലമ്പൂർ
ജോയന്റ് ആർ.ടി.ഓ. ദിലീപ് സാറിനും ,,എല്ലാത്തിലുപരിയായി സഹായങ്ങൾ നൽകുന്ന നിലമ്പൂരിലെ നാട്ടുകാർക്കും,കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ് റംഷീദ്‌ നിലമ്പൂർ.
മൻസൂർ നിലമ്പൂർ
ഏപ്രിൽ 23ന് തിയ്യേറ്ററുകളിൽ കോഴിക്കോട്ടുക്കാരൻ
രജീഷ് സേട്ട് വില്ലൻ വേഷത്തിൽ നിങ്ങൾക്കു മുമ്പിൽ.
Total Views: 480 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *