മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഉടൻ ഗൈനകോളജിസ്റ്റിനെ നിയമിക്കണം.



വണ്ടൂരുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രസവ ശിശ്രൂഷകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിനെയും, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ ആശുപത്രികളിൽ കിലോമീറ്ററുകൾ താണ്ടി വേണം പ്രസവവേദനയാൽ പുളയുന്ന രോഗികളെയും കയറ്റി വേണം ഇത്രയും ദൂരം കൊണ്ടു പോവേണ്ട അവസ്ഥയാണ് കുറെ നാളുകളായിട്ട് ഈ നാട്ടുകാർ അനുഭവിക്കുന്നത്. കൊറോണ കാലമായതു കൊണ്ട് ഗർഭിണികളെ മറ്റുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതിന് പകരം വണ്ടൂര് വെച്ച് തന്നെ പ്രസവങ്ങൾ നടക്കുകയാണെങ്കിൽ മറ്റുള്ള അസുഖങ്ങൾ ഗർഭിണികൾക്ക് വരാതെ നോക്കുവാനും കഴിയും.
വണ്ടൂരിലെ സ്വകാര്യ ആശുപത്രികളെ പരിപോഷിപ്പിക്കുന്നതിനായി ഊന്നുവടികളായി നിൽക്കുകയാണോ അധികാരികൾ എന്ന് നാട്ടുകാർ ഒന്നടങ്കം ചോദിക്കുകയാണ് നാട്ടുകാർ പറയുന്നത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. കോടികൾ മുടക്കി പണി കഴിപ്പിച്ച ബിൽഡിംങ്ങുകൾ നോക്കുകുത്തികളായി നിൽക്കുകയാണിവിടെ.

കൂടാതെ ഒരു ഡയാലിസിസ്സ് സെൻ്ററും ഇതിൽ ഉൾപ്പെടുന്നു വർഷമിത്രയായിട്ടും ഒരു രോഗിയെപ്പോലും ഇവിടെ ഡയാലിസിസ്സ് ചെയ്തിട്ടില്ല എല്ലാം അറിഞ്ഞിട്ടും അധികാരികൾ അറിയാത്തമട്ടിൽ ഇരിക്കുകയാണ് വണ്ടൂരിലെ പാവപ്പെട്ട രോഗികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നല്ല തരത്തിലുള്ള പരിരക്ഷ ലഭിക്കുന്നതിനായി വണ്ടൂരിലെ ഒരു പറ്റം നല്ലവരായ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങുകയാണ് ഭയാനകമായി കൊണ്ടിരിക്കുന്ന ഈ കൊറോണ കാലഘട്ടത്തിൽ അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനു വേണ്ടിയും പാവം ജനങ്ങളുടെ രക്ഷക്കായും പൊരുതുവാൻ തിരുമാനിച്ചിരിക്കുകയാണ്.


