മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എടരിക്കോട്, ഒഴൂര്‍, കരുളായി, കാവനൂര്‍, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്.നടപടിയുടെ ഭാഗമായി ജില്ലയിലെങ്ങും പോലീസിൻ്റെ വാഹന പരിശോധനയും, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും മറ്റും കർശനമായി നിരീക്ഷണത്തിലാണ്കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. 3,945 പേര്‍ക്കാണ് കഴിഞ്ഞദിവസം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സഹകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.റിപ്പോർട്ടർ പി.ടി.മൊയ്തീൻ കുട്ടി