# News City Metro ## Posts - [ഒഐസിസി ഇന്‍കാസ് ഖത്തര്‍ സദ്ഭാവന പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് – രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി](https://newscitymetro.in/%e0%b4%92%e0%b4%90%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d/): ദോഹ: രാജീവ് ഗാന്ധിയുടെ 81ാമത് ജന്മദിനത്തിന്റെ ഭാഗമായി ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സദ്ഭാവന പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്. തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സദ്ഭാവന ദിനാചരണ സമ്മേളനത്തില്‍ പുരസ്‌കാരം വിതരണംചെയ്യും. പൊതുരംഗത്ത് മികച്ച സംഭാവന നല്‍കിയ പൊതുജന സേവകനെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഖത്തറിലെ പ്രമുഖ മാധ്യമ പവര്‍ത്തകരുടെയും ചാനല്‍ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍, ജൂറി ചെയര്‍മാന്‍ ജെ.എസ് അടൂര്‍ വീഡിയോ കോളിലൂടെ പ്രഖ്യാപനം നടത്തി. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഖത്തറിലെത്തി. പത്രസമ്മേളനത്തില്‍, ഓഐസിസി- ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജൂറി അംഗവുമായ ജോണ്‍ ഗില്‍ബര്‍ട്ട്, സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടസ് പോള്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കാളികളായിരുന്നു. - [ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍](https://newscitymetro.in/%e0%b4%b2%e0%b4%af%e0%b4%a3%e0%b4%b2%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d/): കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്. 2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി […] - [ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്റർനാഷണൽ](https://newscitymetro.in/%e0%b4%b9%e0%b5%86%e0%b4%af%e0%b5%bc-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b5%bb%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%82/): ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്റർനാഷണൽ. തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇൻപ്ലാന്റ് ചെയ്യുന്ന രീതി മാറ്റി നീളമുള്ള മുടികൾ പറിച്ചു നടാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ക്യൂറ്റീസ്. ദുബായ് : ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് നമ്പർ വൺ കോസ്മെറ്റിക് ശൃംഖലയായ ക്യൂറ്റീസ് ഇന്റർനാഷണൽ . ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്ന സമയത്ത് തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇൻപ്ലാന്റ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപഭോക്താക്കൾക്ക് എന്നും ബുദ്ധിമുട്ടേറിയത് ആയിരുന്നു. എന്നാൽ ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ വിപുലീകരിക്കുക വഴി ക്യൂറ്റീസ് ഇന്റർനാഷണൽ ഒരു വലിയ ചുവടുവെപ്പാണ് ഈ രംഗത്ത് നടത്തിയിരിക്കുന്നത്. ഇനി മുതൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാൻ ഉള്ള സൗകര്യം ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാണ്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ എഫ്യുടി യിൽ ശസ്ത്രക്രിയാ പ്രക്രിയ ആയിട്ട് ഉണ്ടായിരുന്ന ‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’, ഇപ്പോൾ […] - [ട്രഷറി ഇടപാടുകളിൽ തടസം; സാങ്കേതിക തകരാർ](https://newscitymetro.in/%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%a4%e0%b4%9f%e0%b4%b8%e0%b4%82-%e0%b4%b8/): ട്രഷറി ഓൺലൈൻ ഇടപാടുകളിൽ തടസം നേരിട്ട് ഇടപാടുകാർ. സേവിങ്സ് അക്കൗണ്ടുകളിൽനിന്ന്‌ ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുക അക്കൗണ്ടുകളിൽ ക്രഡിറ്റ്‌ ആകാത്ത പ്രശ്നമാണ് ഇടപാടുകാർ നേരിടുന്നത്. ആർബിഐ നെറ്റ്വർക്കിലെ തടസം മൂലമാണ് ഇടപാടുകൾ തടസപ്പെടുന്നതെന്ന് ധനമന്ത്രി. സംസ്ഥാനത്ത് ട്രഷറി ഓൺലൈൻ ഇടപാടുകളിൽ തടസം. ട്രഷറി സേവിങ്‌സ്‌ അക്കൗണ്ടുകളിൽനിന്ന്‌ ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുക അക്കൗണ്ടുകളിൽ ക്രഡിറ്റ്‌ ആകാത്ത പ്രശ്നമാണ് ഇടപാടുകാർ നേരിടുന്നത്. ആർബിഐ നെറ്റ്‌വർക്കിലെ തടസംമൂലമാണിതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന്‌ തടസം നേരിടുന്നുവെന്നത്‌ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ടതായി മന്ത്രി അറിയിച്ചു.ടിഎസ്‌ബി അക്കൗണ്ട്‌ ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത്‌ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണെന്ന്‌ ആർബിഐ വ്യക്തമാക്കി. ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്‌നങ്ങളാണ്‌ ഓൺലൈൻ ട്രാൻസ്ഫറുകളിൽ പണം ക്രഡിറ്റ്‌ ചെയ്യാപ്പെടാത്തതിന്റെ കാരണം. ടിഎസ്‌ബി അക്കൗണ്ടുകളിൽനിന്ന്‌ പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നതായാണ്‌ റിസർവ് ബാങ്ക്‌ […] - [10.76 കി.മീ നീളം, 1402 കോടി ചെലവ്; എൻടിഎം സാങ്കേതിക വിദ്യയിൽ വിഴിഞ്ഞം ഭൂഗർഭ റെയിൽപാത; ടെൻഡർ ഈ മാസം](https://newscitymetro.in/10-76-%e0%b4%95%e0%b4%bf-%e0%b4%ae%e0%b5%80-%e0%b4%a8%e0%b5%80%e0%b4%b3%e0%b4%82-1402-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%8e%e0%b5%bb%e0%b4%9f/): Vizhinjam Underground Railway: റെയില്‍പാത യാഥാർഥ്യമാകുന്നതുവരെ താല്‍കാലിക സംവിധാനമായി കണ്ടെയിനര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാൻ റെയില്‍വേയുമായി ചര്‍ച്ചകള്‍ നടക്കുകയാണ് തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി ഒരുക്കുന്നതിൻ്റെ ഭാഗമായി ഭൂഗർഭ റെയിൽപാത വൈകാതെ ഒരുങ്ങും. ഭൂഗർഭപാതയ്ക്കുള്ള ടെൻഡർ ഈ മാസം വിളിക്കും. 10.76 കിലോമീറ്റർ ദൈർഘ്യത്തിലാണ് വിഴിഞ്ഞം പാത നിർമിക്കുന്നത്. ഇതിൽ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചെങ്കിലും റോഡ് – റെയിൽ കണക്ടിവിറ്റി പൂർണ്ണമാകാനുള്ള കാത്തിരിപ്പിലാണ് നാട്. 1042 കോടി രൂപ ചെലവ് വരുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ നിർമാണ ചുമതല കൊങ്കൺ റെയിൽവേയ്‌ക്കാണ്‌. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള പുതിയ റെയിൽ പാതയിൽ ന്യു ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) ഉപയോഗിച്ചാകും ഭൂഗർഭപാത ഒരുക്കുക. പ്രവൃത്തി തുടങ്ങി മൂന്നരവർഷം കൊണ്ട്‌ നിർമാണം പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ എൻജിനീയറിങ്‌, പ്രൊക്യുമെൻ്റ്, കൺട്രക്‌ഷൻ ടെൻഡർ രേഖകൾ സർക്കാർ നിയോഗിച്ച […] - [സാങ്കേതിക തകരാർ; ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി](https://newscitymetro.in/%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b5%bc-%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2/): Delhi Hong kong Air India Flight: ഇന്ന് രാവിലെയാണ് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരച്ചിറക്കേണ്ടി വന്നത്. കഴിഞ്ഞദിവസങ്ങളിൽ മറ്റുവിമാന സർവീസുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിംഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. യാത്രക്കിടെ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ വിമാനം ഹോങ്കോങ്ങിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം അഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത് യാത്രയ്ക്കിചെ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. നാല് ദിവസം മുൻപ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്ന് 241 യാത്രക്കാർ മരിച്ചിരുന്നു. […] - [ഏറ്റവും മികച്ച ഇന്ധനക്ഷമത; സാങ്കേതിക മികവ്, എന്നിട്ടും ബോയിങ് 787 ഡ്രീംലൈനർ അപകടത്തിൽ പെട്ടത് എന്തുകൊണ്ട്?](https://newscitymetro.in/%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae/): Boeing 787 Dreamliner: അമേരിക്കൻ കമ്പനിയായ ബോയിംഗിൻ്റെ ഏറ്റവും കാര്യക്ഷമതയുള്ള വിമാനങ്ങളിലൊന്നാണ് അപകടത്തിൽ പെട്ടത്. എയർ ഇന്ത്യയുടെ പഴയ വിമാനങ്ങളുടെ നിരയിലുള്ള എയർലൈൻ അല്ലിത്. ഉയർന്ന സുരക്ഷാസംവിധാനങ്ങളും കാര്യക്ഷമതയുമുള്ള എയർലൈൻ എങ്ങനെയാണ് അപകടത്തിൽപെട്ടത്? സാങ്കേതിക മികവും കാര്യക്ഷമതയും അവകാശപ്പെടുന്ന എയർലൈനാണ് ബോയിംഗ് 787 ഡ്രീംലൈനർ. എന്നിട്ടും അപകടം അപഹരിച്ചത് മുന്നൂറിനടുത്ത് ആളുകളുടെ ജീവനാണ്. അഹമ്മദാബാദിൽ അപകടത്തിൽ ഉൾപ്പെട്ട വിമാനം എയർ ഇന്ത്യയുടെ പഴയ വിമാനങ്ങളുടെ നിരയിൽ ഉണ്ടായിരുന്ന ഒന്നായിരുന്നില്ല. ഏറ്റവും സാങ്കേതിക മികവും ഇന്ധനക്ഷമതയുള്ള വൈഡ്-ബോഡി വിമാനങ്ങളിൽ ഒന്ന്. ദീർഘദൂര യാത്രയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരുന്നതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത, സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഡ്രീംലൈനർ അപകടത്തിൽ പെട്ടത് ഏവിയേഷൻ മേഖലക്ക് അമ്പരപ്പ്ഉളവാക്കി. നൂതന എഞ്ചിനീയറിംഗ് സൌകര്യങ്ങളുള്ള വിമാനമാണിത്.. അസാധാരണ സാഹചര്യങ്ങളിൽ പോലും ടേക്ക്ഓഫ് എളുപ്പമാക്കാനും സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൾട്ടി-ടയർ സുരക്ഷാ ആർക്കിടെക്ചറാണ് ബോയിംഗ് 787-ൽ സജ്ജീകരിച്ചിരിക്കുന്നത്. മാനുവലായുള്ള നിയന്ത്രണങ്ങൾക്ക് പകരം ഇലക്ട്രോണിക് കോംപോണൻ്റുകളാണുള്ളത്. ഡിജിറ്റൽ […] - [ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്; പഠിപ്പുമുടക്ക് സമരം തിരുവനന്തപുരം ജില്ലയിൽ](https://newscitymetro.in/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%86%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af/): KSU Vidhyabhyasa Bandh 2025: ഗവർണർക്കെതിരായ പ്രതിഷേധത്തിനിടെ ആർഎസ്എസ്സുകാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് തിരുവനന്തപുരത്ത് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചത് തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവര്‍ത്തകരെ ആർഎസ്എസ് യുവമോർച്ച പ്രവർത്തകർ മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പരിപാടിയിൽ മതചിഹ്നം ഉപയോഗിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാറും ചിത്രം മാറ്റണമെന്ന നിലപാടെടുത്തു. അടിയന്തര […] - [മഴ: തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ അവധി, ഓണപ്പരീക്ഷയും മാറ്റി](https://newscitymetro.in/%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%83%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8/): തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. തൃശൂര്‍: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അർജുൻ പാണ്ഡ്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ല. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകളും മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ നാളെ നടക്കേണ്ട ഓണപ്പരീക്ഷ തൃശ്ശൂർ ജില്ലയിൽ നടക്കില്ല. പരീക്ഷാ തിയതി പിന്നീട് അറിയിക്കും. അതെസമയം മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും […] - [യുഎഇ സ്കൂൾ സമയത്തിൽ മാറ്റം വരുത്തുമോ? അഭ്യൂഹങ്ങൾക്കിടെ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം](https://newscitymetro.in/%e0%b4%af%e0%b5%81%e0%b4%8e%e0%b4%87-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b5%be-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d/): UAE School Hours: ഈ വർഷം മുതൽ യുഎഇയിലെ സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുമെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്. ഈ ഘട്ടത്തിലാണ് മന്ത്രാലയം തന്നെ വിശദീകരണം നൽകിയത് ദുബായ്: പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ സർക്കാർ സ്കൂളുകളിലെ പഠന സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം . കിന്റർഗാർട്ടൻ തലത്തിൽ പോലും സമയക്രമത്തിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി യുഎഇയിൽ സർക്കാർ സ്കൂളുകളുടെ പഠന സമയം മാറ്റുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. സ്കൂൾ സമയക്രമം മാറ്റുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും നൽകിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക. […] - [കേരളത്തിൽ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക 10000 കോടി കവിഞ്ഞു; മൂന്നു മാസത്തിനിടെ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്](https://newscitymetro.in/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%be/): Kerala Education Loan 2025: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. കുടിശ്ശിക വായ്പകൾ 10,472.48 കോടി രൂപയായി ഉയർന്നു, ഇത് വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടവ് മുടങ്ങുന്നത് ബാങ്കുകൾക്ക് പ്രതിസൃഷ്ടി ഉണ്ടാക്കുന്നു. കാലഹരണപ്പെട്ട കോഴ്സുകൾ മാറ്റണമെന്നും, തിരിച്ചടവ് രീതികൾ പരിഷ്കരിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ കുടിശ്ശിക വായ്പകൾ 1,155.71 കോടി രൂപ ഉയർന്ന് 10,472.48 കോടിയായെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുൻപത്തെ മൂന്നുമാസവുമായി താരതമ്യം ചെയ്യുമ്പോൾ 12.4 ശതമാനത്തിൻ്റെ വർധനവാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് മാസത്തിനിടെ വിദ്യാഭ്യാസ ലോൺ അക്കൗണ്ടുകളുടെ എണ്ണം 30,000ത്തോളം വർധിച്ച് 2.67 ലക്ഷമായി. വർധിച്ചുവരുന്ന വായ്പ ാ കണക്കുകൾ വിദ്യാർഥികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അടക്കമാണ് സൂചിപ്പിക്കുന്നത്. എന്നാൽ വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കൂടുന്നത് […] - [മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇനി സിനിമയിലും; വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിൽ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്](https://newscitymetro.in/%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/): ഇവാൻ ആശാൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി വന്ന ഇവാൻ വുകോമനോവിച്ചിനെ അങ്ങനെയാണ് മലയാളികൾ വിളിച്ചത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം എന്ന ചിത്രത്തിലൂടെ ആശാൻ അഭിനയ ലോകത്തേക്ക് എത്തുന്നു കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച് ഇനി സിനിമയിലേക്ക്. മെറിലാൻഡ് സിനിമാസിൻറെ വിനീത് ശ്രീനിവാസൻ ചിത്രം ‘ കരം ‘ സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. അദ്ദേഹത്തിൻറെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്. ”നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എൻറെ ലൈഫിൽ കണ്ടതിൽ വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. ആശാനേ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്!! ഞങ്ങളെല്ലാവരും താങ്കളെ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട്. ആന്ദ്രേ നിക്കോളയായി ഇവാൻ വുകോമനോവിച്ചിനെ അവതരിപ്പിക്കുന്നു!” എന്നാണ് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ […] - [ആനന്ദിനും ഇമ്രാനും അര്‍ധസെഞ്ചുറി, കെസിഎല്ലില്‍ ആലപ്പിയെ മുക്കി തൃശൂര്‍](https://newscitymetro.in/%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%b0%e0%b5%8d%e0%b4%a7/): കേരള ക്രിക്കറ്റ് ലീഗ് 2025 (Kerala Cricket League 2025): രണ്ടാം ദിനത്തിലെ ആദ്യ മല്‍സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് ആലപ്പി റിപ്പിള്‍സിനെ (Alleppey Ripples vs Thrissur Titans) തോല്‍പ്പിച്ചു. കേരള ക്രിക്കറ്റ് ലീഗ് ( Kerala Cricket League 2025 ) രണ്ടാം സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന് വിജയത്തുടക്കം. ആലപ്പി റിപ്പിള്‍സിനെ ( Alleppey Ripples vs Thrissur Titans ) ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. മുഴുവന്‍ ടീമുകളുടെയും ഓരോ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് , ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് എന്നീ ടീമുകള്‍ രണ്ട് പോയിന്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആലപ്പി 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സ് ആണ് നേടിയത്. തൃശൂര്‍ 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി വിജയിച്ചു. ഓപണര്‍മാരായ ആനന്ദ് കൃഷ്ണന്‍ , അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ […] - [ട്രിവാൻഡ്രം റോയൽസ് പണി തുടങ്ങി, കൊല്ലം സെയ്ലേഴ്സിനെ വീഴ്ത്തി; സീസണിലെ ആദ്യ ജയം](https://newscitymetro.in/%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b5%bb%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%af%e0%b5%bd%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%a4/): കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി അദാനി‌ ട്രിവാൻഡ്രം റോയൽസ്. വീഴ്ത്തിയത് കൊല്ലം സെയ്ലേഴ്സിനെ. കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് അദാനി ട്രിവാൻഡ്രം റോയൽസ് . വെള്ളിയാഴ്ച വൈകിട്ട് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്ലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. അർധസെഞ്ചുറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്ലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൌട്ടാക്കുകയായിരുന്നു. സ്കോർ 28ൽ നിൽക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി. എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് […] - [45 വിമാനങ്ങൾ, 81 സെക്ടറുകൾ; സൗദിയിൽ ലോ കോസ്റ്റ് എയർലൈൻ പദ്ധതി, കുറഞ്ഞ നിരക്കിൽ വിമാന യാത്ര](https://newscitymetro.in/45-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-81-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%95%e0%b5%be-%e0%b4%b8%e0%b5%97%e0%b4%a6/): Saudi Arabia Low-Cost Airline: സൗദിയെ വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിൻ്റെ ഭാഗമായി എയർ അറേബ്യയുടെ സഹകരണത്തോടെ പുതിയ ലോ കോസ്റ്റ് എയർലൈൻ ആരംഭിക്കുന്നു. റിയാദ്: സൗദിയെ പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്ന ശ്രമങ്ങളുടെ ഭാഗമായി പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി . എയർ അറേബ്യ , കാൻ ഇൻവെസ്റ്റ്മെൻ്റ് ഹോൾഡിങ്, നെസ്മ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി. ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലായി ആകെ 81 സെക്ടറുകളിലേക്ക് വിമാന സർവീസ് നടത്തും. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പുതിയ എയർലൈൻ പദ്ധതി പ്രവർത്തിക്കുക. പദ്ധതിയിലൂടെ 2400 ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വർഷത്തോടെ പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ തുടങ്ങും. 45 വിമാനങ്ങളായിരിക്കും ആദ്യം ഉണ്ടാവുക. 24 ആഭ്യന്തര റൂട്ടുകളും 57 അന്താരാഷ്ട്ര റൂട്ടുകളും ഉൾപ്പെടുന്ന പദ്ധതിയാണ് തയ്യാറാകുന്നത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ […] - [സിറിയയിൽ 6.4 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് സൗദി](https://newscitymetro.in/%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b5%bd-6-4-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b5%ba-%e0%b4%a1%e0%b5%8b%e0%b4%b3%e0%b5%bc-%e0%b4%a8%e0%b4%bf%e0%b4%95/): സിറിയയില്‍ സൗദി അറേബ്യ 6.4 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തും. റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താനായി സൗദിയും സിറിയയും 47 കരാറുകളിൽ ഒപ്പുവെക്കും. സിറിയയുടെ ലോക ബാങ്ക് കുടിശ്ശിക സൗദി അറേബ്യയും ഖത്തറും ചേർന്ന് അടച്ചുതീർത്തത് പുതിയ വായ്പകൾ ലഭിക്കാൻ സഹായകമാകും. ഡമാസ്‌കസ്: ആഭ്യന്തര കലാപങ്ങളിൽ തകർന്ന സിറിയയെ പുനരുജ്ജീവിപ്പിക്കാൻ സൗദി അറേബ്യ 6.4 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ പരിക്കുകളേറ്റ് തളർന്ന സിറിയയ്ക്ക് ഇത് ജീവശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ-ഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. സിറിയയുടെ താൽക്കാലിക പ്രസിഡൻ്റ് അഹമ്മദ് അൽ ഷാരായെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണ്. സിറിയയിൽ പൂർണ ആധിപത്യം ഇപ്പോഴും സ്ഥാപിക്കാൻ സാധിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് വലിയ പിന്തുണയാണ് സൗദി നൽകുന്നത്. രാജ്യത്ത് ജനപിന്തുണ വര്‍ദ്ധിപ്പിക്കാൻ ഈ നിക്ഷേപം അദ്ദേഹത്തെ സഹായിക്കും. സൗദി കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിൻ […] - [യുഎഇ ബാങ്കുകൾ ഇന്നുമുതൽ ഒടിപി നിർത്തലാക്കുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ](https://newscitymetro.in/%e0%b4%af%e0%b5%81%e0%b4%8e%e0%b4%87-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a4%e0%b5%bd/): UAE banks to stop sending OTP: ഒടിപി വഴിയുള്ള ബാങ്കിങ് സേവനങ്ങളിൽ ക്രമക്കേടുകൾ കൂടിവരുന്നതിനിടെയാണ് യുഎഇ സെൻട്രൽ ബാങ്കിൻ്റെ പുതിയ തീരുമാനം ദുബായ്: ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി, യുഎഇയിലെ ബാങ്കുകൾ ഇന്ന് (ജൂലൈ 25) മുതൽ എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ് വേഡുകൾ (ഒടിപി) ഘട്ടംഘട്ടമായി നിർത്തലാക്കും. എല്ലാ ബാങ്കുകളും അവരുടെ ആപ്ലിക്കേഷനുകൾ വഴി ഒടിപി സംവിധാനം നടപ്പിലാക്കണമെന്നാണ് സെൻട്രൽ ബാങ്കിൻ്റെ നിർദേശം. ഘട്ടം ഘട്ടമായാണ് ഒടിപി നിർത്തലാക്കുക. 2026 മാർച്ചോടെ ഇത് പൂർണ്ണമായും നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബാങ്കിങ് കൂടുതൽ സുരക്ഷിതമാക്കാനും, പണം തട്ടിപ്പുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിൻ്റെ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, ആഭ്യന്തര, അന്തർദേശീയ സാമ്പത്തിക ഇടപാടുകൾക്ക് ഉപഭോക്താക്കളെ ബാങ്ക് മൊബൈൽ ആപ്പ് അധിഷ്ഠിത രീതിയിലേക്ക് മാറ്റാൻ ബാങ്കുകളോട് നിർദേശിച്ചിരുന്നു. നിലവിലെ രീതിയിലുള്ള എസ്എംഎസ്, ഇമെയിൽ ഒടിപികൾ സൈബർ കുറ്റവാളികൾ ദുരുപയോഗം […] - [മൂന്ന് സെമസ്റ്റർ രീതി നിർത്താൻ സൗദി അറേബ്യ; സ്‌കൂളുകൾ വീണ്ടും രണ്ട് സെമസ്റ്ററിലേക്ക്](https://newscitymetro.in/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bc-%e0%b4%b0%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf/): Two-Term Academic Year in Saudi: മന്ത്രിസഭയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അടുത്ത രണ്ടര ആഴ്ചയ്ക്കുള്ളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചേക്കും റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകളിൽ അധ്യയനം വീണ്ടും രണ്ട് സെമസ്റ്റർ രീതിയിലേക്ക് മാറ്റാൻ തീരുമാനമായി. നിലവിൽ നാല് വർഷമായി തുടരുന്ന മൂന്ന് സെമസ്റ്റർ സമ്പ്രദായം ഇതോടെ അവസാനിക്കും. അടുത്ത അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. വിഷൻ 2030 ൻ്റെ ഭാഗമായി നടപ്പിലാക്കിയ മൂന്ന് സെമസ്റ്റർ രീതിയുടെ പോരായ്മകൾ പഠിച്ച ശേഷമാണ് രണ്ട് സെമസ്റ്റർ തന്നെ മതിയെന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പുതിയ മാറ്റം. വിദ്യാഭ്യാസത്തിൻ്റെ നിലവാരം സെമസ്റ്ററുകളുടെ എണ്ണത്തെ ആശ്രയിക്കുന്നില്ലെന്ന് […] - [1499 രൂപ മുതല്‍ വിമാന ടിക്കറ്റുകൾ, കിടിലൻ ഓഫറുമായി എയർ ഇന്ത്യ; ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം](https://newscitymetro.in/1499-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d/): Air India Namaste World Sale: ഓഗസ്റ്റ് 10 മുതൽ 15 വരെയാണ് വിമാന ടിക്കറ്റുകൾക്ക് വൻ ഇളവുമായി എയർ ഇന്ത്യയുടെ നമസ്തേ വേൾഡ് സെയിൽ നടക്കുന്നത് കൊച്ചി: വമ്പൻ നിരക്കിളവുകളുമായി എയര്‍ ഇന്ത്യ ‘നമസ്തേ വേൾഡ്’ ടിക്കറ്റ് സെയിൽ ആരംഭിച്ചു. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ് ഈ ഓഫർ. 1499 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 12,310 രൂപ മുതലുള്ള അന്താരാഷ്ട്ര റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകളും ഓഫറിലൂടെ ലഭിക്കും. ഓഗസ്റ്റ് 15ന് രാത്രി 11:59 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. 2026 മാർച്ച് 31 വരെയാണ് നമസ്തേ വേൾഡ് ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ കഴിയും. എയർ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, കസ്റ്റമർ സർവീസ് സെൻ്ററുകൾ, അംഗീകൃത ട്രാവൽ ഏജൻ്റുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപ […] - [ഒമാനിലെ തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു; തൊഴിൽ മന്ത്രാലത്തിന്റെ പുതിയ മുന്നറിയിപ്പ് ഇങ്ങനെ](https://newscitymetro.in/%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd/): വാണിജ്യ രജിസ്ട്രേഷൻ നേടി ഒരു വർഷം പൂർത്തിയാക്കിയ എല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് ഒരു ഒമാനി പൗരനെ നിർബന്ധമായും നിയമിക്കണം. അറിയാം പുതിയ മാർ​ഗനിർദേശങ്ങൾ മസ്കറ്റ്: ഒമാനിലെ തൊഴിൽ മന്ത്രാലയം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾക്ക് രൂപം നൽകി. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി പൗരന്മാരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ വാണിജ്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെ നിയമിക്കണം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും രാജ്യത്തെ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദേശം. സ്ഥാപനത്തിന്റെ വലുപ്പവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തും. ഔദ്യോഗിക അറിയിപ്പ് ലഭിച്ച് മൂന്ന് മാസം ഇളവ് ലഭിക്കും. അതിന് ശേഷം പരിശോധനക്കായി വരുമ്പോൾ സ്ഥാപനങ്ങളിൽ സ്വദേശികൾ ഉണ്ടായിരിക്കണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി ഒമാൻ തൊഴിൽ […] - [നാളെ ദേശീയ പണിമുടക്ക്; കേരളത്തിൽ സമ്പൂർണ്ണമാകുമെന്ന് സംഘടനകൾ; ബസുകൾ ഓടുമോ? കടകൾ അടയ്ക്കാൻ ആഹ്വാനം, അറിയേണ്ടതെല്ലാം](https://newscitymetro.in/%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87/): National Strike In Kerala: കേരളത്തിൽ പൊതുപണിമുടക്ക് പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉൾപ്പെടെ ജനജീവിതത്തെ സമരം ബാധിച്ചേക്കും Nationwide Strike Tomorrow : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമായേക്കും. സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി എല്ലാ മേഖലയിലെയും തൊഴിലാളികളോട് സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളികൾ, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കിങ് – ഇൻഷുറൻസ് ജീവനക്കാർ, വാണിജ്യ, വ്യവസായ മേഖല, നിർമാണം, മത്സ്യബന്ധനം, റോഡ്‌ ഗതാഗതം എന്നീ […] - [Zoom Dog: ഭീകരരെ പിടിക്കാൻ ഇനി അവൻ എത്തില്ല, വീരവിയോഗം വരിച്ച് 'സൂം'](https://newscitymetro.in/zoom-dog-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%b5/): കരസേനയുടെ നായ ‘സൂം’ വീരവിയോ​ഗം വരിച്ചു. ജമ്മുവിലെ അനന്ത്നാഗിൽ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ സൂമിന് പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജീവൻ നഷ്ടമായത്. ന്യൂഡൽഹി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരെ നേരിടുന്നതിനിടെ പരിക്കേറ്റ കരസേനയുടെ നായ ‘ സൂം ‘ വീരവിയോഗം വരിച്ചു. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂമിന് ജീവൻ നഷ്ടമായത്. 11.45 വരെ നായയ്ക്ക് അനക്കമുണ്ടായിരുന്നു, തുടർന്ന് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയും ജീവൻ നഷ്ടമാകുകയും ആയിരുന്നുവെന്ന് കരസേന അറിയിച്ചു. അനന്തനാഗിലെ കോക്കർനാഗിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ നേരിടുന്നതിനിടെയാണ് കരസേനയുടെ അസോൾട്ട് ഡോഗ് സൂമിനു വെടിയേൽക്കുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് തലേദിവസം തന്നെ സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ഥലത്തേക്കു സൂമിനെയും എത്തിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നു സംശയിച്ച വീട്ടിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂമിനെ അയക്കുകയായിരുന്നു. ഇതിനിടെ, ഭീകരർ സൂമിനുനേരെ രണ്ടു തവണ […] - ['സ്ഫോടനത്തിൽ ഇല്ലാതാക്കും'; കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിക്ക് വധഭീഷണി](https://newscitymetro.in/%e0%b4%b8%e0%b5%8d%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/): കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിക്ക് വധഭീഷണി. നാ​ഗ്പുരിലെ ഖംലയിലുള്ള ഓഫീസിലേക്കു ഫോൺ വിളിച്ച അജ്ഞാതനാണ് ഭീഷണി മുഴക്കിയത്. 100 കോടി രൂപ തന്നില്ലെങ്കിൽ സ്ഫോടനത്തിൽ ഇല്ലാതാക്കുമെന്ന് അജ്ഞാതൻ. നാഗ്പുർ : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ നാഗ്പുരിലെ ഖംലയിലുള്ള ഓഫീസിലേക്കാണ് രണ്ടു തവണ ഭീഷണി കോൾ എത്തിയത്. ഓഫീസിലെ ലാൻ്റ് ഫോണിലേക്ക് വിളിച്ച അജ്ഞാതൻ മന്ത്രിയെ കൊലപ്പെടുത്തുമെന്നും ഓഫീസിൽ സ്ഫോടനം നടത്തുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. ഉടൻതന്നെ ഓഫീസ് ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു. രാവിലെ 11.30 നും 11.40 ഇടയിലാണ് ഓഫീസിലേക്കു തുടർച്ചയായി രണ്ടുതവണ ഭീഷണി കോൾ എത്തിയത്. അന്താരാഷ്ട്ര ഡോണാണെന്ന് അവകാശപ്പെട്ട അജ്ഞാതൻ 100 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കിൽ സ്ഫോടനത്തിൽ ഇല്ലാതാക്കുമെന്നു ഭീഷണി മുഴക്കി. സംഭവത്തിൽ നിതിൻ ഗഡ്കരി യുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പോലീസിൽ പരാതി സമർപ്പിച്ചു. അന്വേഷണം തുടങ്ങിയ പോലീസ് ഓഫീസ് ജീവനക്കാരുടെ മൊഴിയെടുത്തു. ഓഫീസിൻ്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. […] - [വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ, പരിക്കേറ്റവർക്ക് 50,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി](https://newscitymetro.in/%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d/): വടക്കഞ്ചേരി അപകടത്തിൽ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. ന്യൂഡൽഹി: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി . മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പിഎൻആർഎഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചത്. റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. വടക്കഞ്ചേരി അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം അറിയിച്ചു. സ്‌കൂൾ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അങ്ങേയറ്റം സങ്കടമുണ്ടെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 11.30 നായിരുന്നു അപകടം ഉണ്ടായത്. ടൂറിസ്റ്റ് […] - [1843 രൂപയുടെ സാധനങ്ങൾ 1270 രൂപയ്ക്ക്; കൺസ്യൂമർഫെഡ്‌ ഓണം വിപണി ചൊവ്വാഴ്ച മുതൽ, 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ](https://newscitymetro.in/1843-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-1270-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%8d/): Consumerfed Onam Fair 2025: 13 നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങുമ്പോൾ 572 രൂപ ലാഭിക്കാൻ കഴിയുന്ന തരത്തിലാണ് കൺസ്യൂമർഫെഡിൻ്റെ ഓണം വിപണി പ്രവർത്തനം ആരംഭിക്കുക കൊച്ചി: കൺസ്യൂമ‍ഫെഡിൻ്റെ ഈ വർഷത്തെ സഹകരണ ഓണം വിപണി ഓഗസ്റ്റ് 26 ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ നാലുവരെയാണ് വിപണി പ്രവർത്തിക്കുക. സംസ്ഥാനത്തെ ത്രിവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികളാണ് പ്രവർത്തിക്കുക. പൊതുവിപണിയിൽ 1843 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 1270.10 രൂപയ്ക്കാണ് ലഭ്യമാവുക. ഇത്തവണത്തെ കൺസ്യൂമർഫെഡ് ചന്തകളിലും 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ ലഭിക്കും. അവശ്യ നിത്യോപയോഗസാധനങ്ങൾ (നോൺ- സബ്സിഡി ഇനങ്ങൾ) പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ്‌ ചെയർമാൻ പിഎം ഇസ്‌മയിൽ പറഞ്ഞു. പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. വിപണനകേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ മുൻകൂർ കൂപ്പൺ നൽകും. ഇതിനായി സമയക്രമവും അനുവദിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ […] - [ഈ ഓണസദ്യ കുടുംബശ്രീയ്ക്കൊപ്പം ആയാലോ? വിഭവങ്ങൾ തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാം, 30 കുടുംബശ്രീ കാറ്ററിങ് കഫെ യൂണിറ്റുകൾ](https://newscitymetro.in/%e0%b4%88-%e0%b4%93%e0%b4%a3%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95/): Malappuram Onam Sadhya: ഓണം പ്രമാണിച്ച് മലപ്പുറം ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ തനി നാടൻ ഓണസദ്യ ഒരുക്കുന്നു. ഇഷ്ടമുള്ള വിഭവങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്നുള്ള 30 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം: ഓണം മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആഘോഷം തന്നെയാണ്. അതിൽ ഏറ്റവും പ്രധാനം ഓണസദ്യയും. ഓണക്കോടിയുടുത്ത് അണിഞ്ഞൊരുങ്ങി ഓണസദ്യ കഴിക്കണമെങ്കിൽ അടുക്കളയിൽ വലിയൊരു ‘അങ്കം’ കഴിയേണ്ടതുണ്ട്. ഓണസദ്യ ഓഡ‍ർ ചെയ്യാമെന്ന് കരുതിയാൽ നാടൻ സദ്യ ലഭിക്കുമോയെന്ന ആശങ്കയാണ് പലരും പങ്കുവെക്കാറുള്ളത്. എന്നാൽ ഇത്തവണ തനിനാടൻ ഓണസദ്യ ഒരുക്കുകയാണ് കുടുംബശ്രീ പ്രവ‍ത്തകർ. അതും ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ. മലപ്പുറം ജില്ലയില്‍ ആദ്യമായി ഓണവിപണി ലക്ഷ്യം വെച്ച് രുചികരമായ സദ്യ ഒരുക്കുകയാണ് കുടുംബശ്രീ. അതിനായി 15 ബ്ലോക്കുകളില്‍ നിന്നും 30 കുടുംബശ്രീ കാറ്ററിങ് കഫെ യൂണിറ്റുകളെയാണ് ജില്ലാ മിഷന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. കഫെ യൂണിറ്റുകള്‍ തന്നെയാണ് സദ്യകള്‍ […] - [സർക്കാരിൻ്റെ ഓണസമ്മാനം നാളെ മുതൽ കൈകളിലെത്തും; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്, 679 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി](https://newscitymetro.in/%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%93%e0%b4%a3%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8/): സംസ്ഥാന സർക്കാരിൻ്റെ ഓണസമ്മാനമായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം: സർക്കാരിൻ്റെ ഓണസമ്മാനമായി ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടിലെത്തും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ – ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 1679 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്‌. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം […] - [വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു](https://newscitymetro.in/%e0%b4%b5%e0%b4%be%e0%b4%b4%e0%b5%82%e0%b5%bc-%e0%b4%b8%e0%b5%8b%e0%b4%ae%e0%b5%bb-%e0%b4%8e%e0%b4%82%e0%b4%8e%e0%b5%bd%e0%b4%8e-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%9a/): തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഇടുക്കി റെവന്യു അസംബ്ലിയില്‍ പങ്കെടുക്കുമ്പോള്‍ വാഴൂർ സോമൻ കുഴഞ്ഞുവീണതായി വാർത്തകൾ വന്നിരുന്നു. അൽപ്പസമയം മുമ്പ് അദ്ദേഹത്തിന്റെ മരണവാർത്തയും എത്തി. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് റവന്യു മന്ത്രിയുടെ വാഹനത്തില്‍ കയറ്റി ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സിപിഐ ഓഫിസായ എം എന്‍ സ്മാരകത്തിലേക്കാണ് മൃതദേഹം കൊണ്ടുപോകുക. രാത്രി എട്ടുമണി വരെ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. ഇതിനു ശേഷം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. വാഴൂര്‍ സോമന്‍ 2021-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്. വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്. - [ബെം​ഗളൂരു, ചെന്നൈ, മം​ഗളൂരു; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ തയ്യാർ, ആകെ 92 സർവീസുകളെന്ന് റെയിൽവേ](https://newscitymetro.in/%e0%b4%ac%e0%b5%86%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82/): കൊച്ചി: ഉത്സവകാലത്ത് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നം യാത്രാ ബുദ്ധിമുട്ടാണ്. അയൽ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർ ടിക്കറ്റിനായി നെട്ടോട്ടമോടുന്നതും പതിവാണ്. ഓണം അടുത്തപ്പോഴും ഇതിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഓണക്കാലത്ത് പതിവ് ട്രെയിനുകളിലെല്ലാം ടിക്കറ്റ് നേരത്തെ തന്നെ ബുക്കായി കഴിഞ്ഞു. നിലവിൽ അനുവദിച്ച സ്പെഷ്യൽ സർവീസുകൾക്ക് പുറമെ കൂടുൽ ട്രെയിനുകളെത്തുമോയെന്നാണ് യാത്രക്കാർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഓണം സർവീസുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ. ജൂലൈ മുതൽ ആരംഭിച്ച സ്പെഷ്യൽ സർവീസ് ഉൾപ്പെടെ 92 സ്പെഷ്യൽ ട്രെയിനുകളാണ് ഓണക്കാലത്ത് സർവീസ് നടത്തുകയെന്നാണ് ദക്ഷിണ റെയിൽവെ വക്താവ് പറയുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്നവർക്കും ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കുമായാണ് ഈ സർവീസുകളെന്നും റെയിൽവേ വക്താവ് അറിയിച്ചു. ബെംഗളൂരു, ചെന്നൈ, മംഗളൂരു, പറ്റ്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഈ സർവീസുകൾ. മുൻകാലങ്ങളിലേതിന് സമാനമായി ഓണത്തിന് തൊട്ടുമുൻപത്തെ ആഴ്ചയിൽ കൂുതൽ സർവീസുകൾ റെയിൽവേ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അയൽ സംസ്ഥാനങ്ങളിലെ മലയാളികൾ. അല്ലെങ്കിൽ ഉയ‍ന്ന ടിക്കറ്റ് നിരക്കിൽ സ്വകാര്യ […] ## Pages - [Contact Us](https://newscitymetro.in/contact-us/): We at News City Metro value your feedback, inquiries, and collaboration. Whether you have questions, suggestions, press releases, or advertising requests, our team is here to assist you. Office Details Online Channel Name: News City MetroAddress: Firdous Building, 2nd Floor, Kallai Road, Palayam, Kozhikode, Kerala – 673602Phone: +91 98470 60155Email: contact@newscitymetro.in Get in Touch You can reach us through the following channels: - [About Us](https://newscitymetro.in/about-us/): News City Metro (https://newscitymetro.in/) is a leading digital news portal dedicated to delivering timely, accurate, and insightful news to readers across India and the world. Our mission is to provide reliable news coverage, press releases, and curated advertisements while upholding the highest standards of journalistic integrity. Since our inception, we have been committed to keeping our audience informed about the latest events, trends, and developments in politics, business, technology, sports, entertainment, and more. Our editorial team works tirelessly to ensure that every news post is factual, unbiased, and engaging. We also collaborate with organizations, public relations teams, and advertisers to […] - [Privacy Policy](https://newscitymetro.in/privacy-policy/): At News City Metro (https://newscitymetro.in/), your privacy is important to us. This Privacy Policy explains how we collect, use, and protect information when you access our news articles, press releases, and advertisements. 1. Information We Collect We may collect information in the following ways: 2. How We Use Your Information We use the collected information for purposes including: 3. Sharing Your Information We do not sell or rent your personal information. We may share information: 4. Advertisements and PR Content Our website may feature third-party advertisements and sponsored PR releases. These third parties may collect information about your interactions with […] [comment]: # (Generated by Hostinger Tools Plugin)